തൃശൂര്‍ പൂരം കലക്കല്‍; പൊലീസ് ഇതര വകുപ്പുകള്‍ക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: തൃശൂര്‍പൂരം അലങ്കോലമായതില്‍ പൊലീസ് ഇതര വകുപ്പുകള്‍ക്ക് വീഴ്ചയില്ലെന്ന് ത്രിതല അന്വേഷണത്തിലെ ആദ്യ റിപ്പോര്‍ട്ട്. എഡിജിപി മനോജ് എബ്രഹാം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആരോഗ്യ വകുപ്പിന്റെ സേവനം കൂടുതല്‍ ഉറപ്പാക്കണമെന്നുള്‍പ്പടെ നിര്‍ദേശങ്ങളും ശിപാര്‍ശകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഇതര വകുപ്പുകളുടെ വീഴ്ചയാണ് മനോജ് എബ്രഹാം അന്വേഷിച്ചത്. പൂരം നടത്തിപ്പിന്റെ ഏകോപനത്തില്‍ പൊലീസ് ഇതര വകുപ്പുകള്‍ക്ക് വീഴ്ചയില്ല. നിര്‍ദേശങ്ങളും ശിപാര്‍ശകളും അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. ആരോഗ്യ വകുപ്പിന്റെ സേവനം കൂടുതല്‍ ഉറപ്പാക്കണം. ആംബുലന്‍സ് അടക്കം കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കണം. […]


