കുരുവട്ടൂർ പഞ്ചായത്തിലെ ഏഴാം വാർഡ് കിഴക്കാൾകടവിൽ പൂനൂർ പുഴയോരത്ത് മുളതൈകൾ വച്ചുപിടിപ്പിച്ചു
കുരുവട്ടൂർ ഗ്രാമ പഞ്ചായത്തിന്റെയും നാഷണൽ ബാംബു മിഷന്റെയും നേതൃത്വത്തിൽ പൂനൂർ പുഴയോരത്ത് മുള തൈകൾ വച്ചുപിടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നടന്നു. നാഷണൽ ബാംബൂ മിഷന്റെ നേതൃത്വത്തിൽ നൽകിയ അഞ്ഞൂറോളം തൈകളാണ് കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പൂനൂർ പുഴയോരത്ത് വച്ചുപിടിപ്പിക്കുന്നത്. ഹരിതകേരളം മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മുള തൈ നട്ടു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത. എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ആസൂത്രണ സമിതി അദ്ധ്യക്ഷനുമായ അപ്പുക്കുട്ടൻ മുഖ്യാതിഥിയായി. വാർഡ് മെമ്പർ […]