ഓഡിയോ അവകാശം വിറ്റ് പോയത് വന്‍തുകയ്ക്ക്;പൊന്നിയിന്‍ സെല്‍വന്‍ ടീസര്‍ ഇന്ന്
മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവന്റെ’ ഓഡിയോ റൈറ്സ് വിറ്റത് റെക്കോർഡ് തുകയ്ക്ക്. ടിപ്സ് മ്യൂസിക് ആണ് ചിത്രത്തിന്‍റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 25 കോടിക്കാണ് കരാര്‍ ഉറപ്പിച്ചിരിക്കുന്നതെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നു.മണിരത്‌നത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’.ഒരു മികച്ച ചിത്രം ഒരുക്കുന്നു എന്നതിനൊപ്പം ബാക്ക്ഗ്രൗണ്ട് സ്കോറിനും ഗാനങ്ങൾക്കും വലിയ പ്രാധാന്യം കൊടുക്കുന്ന സംവിധായകനാണ് മണിരത്നം. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തിലും അതെ മണിരത്നം ടച്ച് പ്രതീക്ഷിച്ചാണ് ആരാധകർ റിലീസിനായി […]