സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് പൊന്നാനി ട്രഷറി അടച്ചു
പോലീസുകാരന് കോവിഡ് പൊന്നാനി ട്രഷറി അടച്ചു. സ്ഥാപനത്തിന്റെ സുരക്ഷയ്ക്ക് നിന്ന വ്യക്തിയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പൊന്നാനി താലൂക്ക്, താനൂര്‍ നഗരസഭ, എടക്കര ഗ്രാമപഞ്ചായത്തിലെ 3,4,5 വാര്‍ഡുകള്‍, വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാര്‍ഡിലും മലപ്പുറം ജില്ലാ ഭരണകൂടം കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ന് തിരൂരങ്ങാടി നഗരസഭാ ജീവനക്കാരന് തൊഴിലാളിയായ ജീവനക്കാരന് കൊവിഡ് രോഗം ബാധിച്ച പശ്ചാത്തലത്തില്‍ നഗരസഭ ഓഫീസും അടച്ചു.അതേസമയം, കോഴിക്കോട് ജില്ലയില്‍ അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗം സ്ഥിരീകരിച്ചു.
