അനധികൃത സ്വത്തു സമ്പാദനക്കേസ്; തമിഴ്‌നാട് മന്ത്രി കെ പൊന്മുടിക്കും ഭാര്യയ്ക്കും മൂന്നു വര്‍ഷം തടവു ശിക്ഷ; 50 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു
ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിക്കും ഭാര്യയ്ക്കും മൂന്നു വര്‍ഷം തടവു ശിക്ഷ. ഇരുവരും അന്‍പതു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പൊന്മുടിയെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് ജസ്റ്റിസ് ജി ജയചന്ദ്രന്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. പൊന്മുടിയേയും ഭാര്യയേയും വെറുതെ വിട്ട കീഴ്‌ക്കോടതി വിധിക്കെതിരെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റിന്റെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ജി ജയചന്ദ്രന്റെ ഉത്തരവ്. അനധികൃത സ്വത്തു […]