National News

ഡല്‍ഹിയിലെ വായു മലിനീകരണം അതിരൂക്ഷം;അന്തരീക്ഷ മലിനീകരണത്തെ രാഷ്ട്രീയവത്കരിക്കരുത് ഇടപെട്ട് സുപ്രീം കോടതി

  • 13th November 2021
  • 0 Comments

രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം അതിരൂക്ഷമാണെന്ന് സുപ്രീം കോടതി.വായുമലിനീകരണം നിയന്ത്രിക്കാന്‍ എന്ത് നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. വായു മലിനീകരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയായ ആദിത്യ ദുബെ സമർപ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് എന്‍. വി രമണയുടെ ഈ പരാമർശം.അന്തരീക്ഷ മലിനീകരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും വിഷയത്തിൽ രാഷ്ട്രീയ താത്പര്യങ്ങൾ ഇല്ലാത്ത നടപടിയാണ് വേണ്ടതെന്നും സുപ്രിംകോടതി പറഞ്ഞു. ഡൽഹിയിൽ ലോക്ഡൗൺ വേണ്ടിവരുമോയെന്നും സുപ്രിംകോടതി ചോദിച്ചു.വീടിനുള്ളില്‍ പോലും മാസ്‌ക് ധരിച്ച് നടക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുന്നുവെന്നും അദ്ദേഹം പറഞ്ഞു. വായുമലിനീകരണ വിഷയത്തില്‍ […]

വായു മലിനീകരണം ഉണ്ടാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ഓര്‍ഡിന്‍സ്; അഞ്ചുവര്‍ഷം തടവും ഒരു കോടി രൂപ പിഴയും ലഭിച്ചേക്കാം

  • 29th October 2020
  • 0 Comments

രാജ്യം നേരിടുന്ന ഗുരുതരപ്രശ്‌നമായ വായു മലിനീകരണം തടയാന്‍ മലിനീകരണം സൃഷ്ടിക്കുന്നത് അഞ്ച് വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഓര്‍ഡിനന്‍സ്. ബുധനാഴ്ച രാത്രി രാഷ്ട്രപതിയുടെ അംഗീകാരത്തിനു ശേഷമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. രാജ്യ തലസ്ഥാനത്തും (എന്‍സിആര്‍) ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലുമായി വായു ഗുണനിലവാര മാനേജ്‌മെന്റ് കമ്മീഷന്‍ രൂപീകരിക്കാനും തീരുമാനിച്ചു. 18 അംഗ കമ്മീഷന് നേതൃത്വം നല്‍കുന്നത് മുഴുവന്‍ സമയ ചെയര്‍പേഴ്‌സണാണ്. അദ്ദേഹം സര്‍ക്കാരിന്റെ സെക്രട്ടറിയോ അല്ലെങ്കില്‍ […]

error: Protected Content !!