National News

എല്ലാവരും അവരവരെക്കുറിച്ച് ചിന്തിക്കണം, കോണ്‍ഗ്രസ് വിട്ടത് വിദ്വേഷമില്ലാതെയെന്നും കപില്‍ സിബല്‍

എല്ലാവരും അവരവരെക്കുറിച്ച് ചിന്തിക്കണമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസ് വിട്ടത് വിദ്വേഷമില്ലാതെയാണെന്നും രാജ്യസഭയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ പിന്തുണ നല്‍കിയ സമാജ്‌വാദി പാര്‍ട്ടിയോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കൂടാതെ, മരിച്ചാലും ബിജെപിയിലേക്ക് ഇല്ലെന്നും മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘കോണ്‍ഗ്രസിന് തന്നോട് വളരെ ദയയുണ്ടായിരുന്നു. ദേഷ്യം കൊണ്ടല്ല പാര്‍ട്ടി വിട്ടത്. ഞാനെപ്പോഴും പറയുന്നത് പോലെ എനിക്ക് സ്വതന്ത്ര ശബ്ദമായിരിക്കണം. അതുകൊണ്ട് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ല.’ കപില്‍ സിബല്‍ വ്യക്തമാക്കി. […]

Kerala

കെ എം ഷാജിക്ക് പിന്തുണയുമായി ലീഗ്; വിജിലന്‍സ് റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന് കുഞ്ഞാലിക്കുട്ടി

  • 14th April 2021
  • 0 Comments

മലപ്പുറം: കെ എം ഷാജിക്ക് പിന്തുണയുമായി മുസ്ലീം ലീഗ്. തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് നടന്ന വിജിലന്‍സ് റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് കുഞ്ഞാലിക്കുട്ടി പി കെ കുഞ്ഞാലിക്കുട്ടി. റെയ്ഡ് അനവസരത്തിലാണെന്നും കണ്ണൂർ കൊലപാതകത്തിൽ നിന്ന് ശ്രദ്ധ തിരിക്കാന് വേണ്ടിയായിരുന്നു ഇതെന്ന് സംശയിക്കണമെന്നും കുഞ്ഞാലിക്കുട്ടി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.  തെരെഞ്ഞടുപ്പ് ചെലവിലേക്ക് സ്ഥാനാർത്ഥികൾ ചെറിയ ചെറിയ തുകകൾ ശേഖരിച്ച് വെക്കുന്നത് പതിവുള്ളത്. കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യം വെച്ചാണ് ഷാജിക്കെതിരായ പ്രത്യേക നീക്കം നടക്കുന്നത്. കൊലപാതകത്തെ വിമർശിച്ചതാണ് കെ എം ഷാജിക്കെതിരായ ഇത്തരമൊരു […]

Kerala

തൃശൂരിൽ നടന്നത് രാഷ്ട്രീയ കൊലപാതകം : മന്ത്രി എ സി മൊയ്തീൻ

തൃശൂർ ചിറ്റിലങ്ങാട് സിപിഐഎം നേതാവ് പി യു സനൂപിന്റേത് രാഷ്ട്രീയക്കൊലയെന്ന് മന്ത്രി എ സി മൊയ്തീൻ. രാഷ്ട്രീയമല്ലാതെ മറ്റു കാരണങ്ങളില്ല. ആർഎസ്എസ്, ബജ്‌റംഗ്ദൾ ബന്ധമുള്ളവരാണ് കൊലപാതകത്തിനു പിന്നിലെന്നും ഇവർക്ക് ക്രിമിനൽ പശ്ചാത്തലമായുണ്ടെന്നും മന്ത്രി മധ്യ പ്രവത്തകരോടായി പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാത്ത പ്രദേശമാണ് ചിറ്റിലങ്ങാട്. നിലവിൽ ചികിത്സയിലുള്ളവരുടെ ശരീരത്തിൽ നിരവധി വെട്ടും കുത്തുമുണ്ട്. പ്രതികളുടെ കയ്യിൽ മാരകായുധങ്ങൾ ഉണ്ടായിരിന്നു. കരുതിയിരുന്ന് ചെയ്തതാകാം.സിപിഐഎമ്മിന് സ്വാധീനമുള്ള പ്രദേശമാണിത്. സിപിഐഎം സ്വാധീനം ഇല്ലാതാക്കാനാണ് അക്രമികളുടെ ശ്രമം. പ്രതികളെ സംരക്ഷിക്കുന്നത് ആരാണെന്ന് പൊലീസ് അന്വേഷിക്കുമെന്നും […]

Kerala

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ഹഖിന്റെയും മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്ത്

  • 1st September 2020
  • 0 Comments

തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ ഡി വൈ എഫ് ഐ നേതാക്കളായ ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്ന് പോസ്റ്റ്‌മോർട്ടം നിഗമനം. ആക്രമണത്തിൽ മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ട്. അതേസമയം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി റൂറൽ എസ്പി അറിയിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ.സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വിവിധ ഷാഡോ യൂണിറ്റുകളെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

National News

കശ്‌മീരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രതിപക്ഷ പാർടികളുടെ പ്രതിഷേധക്കൂട്ടായ്‌മ

ഡൽഹി : കശ്‌മീരിലെ ജനങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രതിപക്ഷ പാർടികൾ. അറസ്‌റ്റ്‌ചെയ്‌ത രാഷ്ട്രീയനേതാക്കളെ വിട്ടയക്കുക ജമ്മു കശ്‌മീരിൽ സാധാരണനില പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ പാർടികൾ ഡൽഹിയിൽ പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിച്ചു.ശേഷം കശ്മീർ ജനതയ്ക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രമേയം പുറത്തിറക്കി. നിലവിൽ മൂന്ന്‌ മുൻ മുഖ്യമന്ത്രിമാരും നാലുവട്ടം എംഎൽഎയായിരുന്ന മുഹമദ്‌ യൂസഫ്‌ തരിഗാമിയും ഉൾപ്പെടെ ജയിലിലാണ് . ഡിഎംകെയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധക്കൂട്ടായ്‌മയിൽ സിപിഐ എം, സിപിഐ, കോൺഗ്രസ്‌, ആർജെഡി, നാഷണൽകോൺഫ്രൻസ്‌, തൃണമൂൽ കോൺഗ്രസ്‌, എംഡിഎംകെ, സമാജ്‌വാദിപാർടി, […]

Kerala

വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. അക്രമത്തിനു പിന്നിൽ എസ്ഡിപിഐ പ്രവർത്തകരെന്ന് കോൺഗ്രസ്

തൃശ്ശൂർ : ചാവക്കാട് പുന്നയില്‍ വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുന്ന സ്വദേശി നൗഷാദ് മരിച്ചു. ഇദ്ദേഹത്തോടൊപ്പം വെട്ടേറ്റ മറ്റ് പ്രവര്‍ത്തകരായ ബിജേഷ്, നിഷാദ് സുരേഷ് എന്നിവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ചാവക്കാട് പൊലീസ് പ്രതികരിച്ചു. ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം ഇന്നലെ രാത്രി വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിന് പിന്നില്‍ […]

error: Protected Content !!