പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസ്;പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി,സസ്‍പെന്‍ഷന്‍
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍.കോഴിക്കോട് മാവൂര്‍ പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ അസീസിനെതിരെയാണ് നടപടി.ഈ മാസം 13 നാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് മര്‍ദിച്ചത്. ഇതില്‍ എടവണ്ണ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുള്‍ ഖാദറിനെ നേരത്തെ തന്നെ സ്ഥലം മാറ്റിയിരുന്നു. ബസ് കാത്ത് നില്‍ക്കവേയാണ് കുഴിമണ്ണിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഹമ്മദ് അര്‍ഷാദിന് മര്‍ദനമേറ്റത്.ഇരുവര്‍ക്കുമെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെയും ഭാഗത്ത് […]
