Kerala kerala Local

കുന്ദമംഗലം മാതൃക പോലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്

കുന്ദമംഗലം: കുന്ദമംഗലം മാതൃക പോലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് പി.ടി അസീസിനെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസ് എടുക്കാനുള്ള കുന്ദമംഗലം പോലീസിന്റെ നീക്കത്തിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച് ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ഷഹിന്‍ ആര്‍ അധ്യക്ഷന്‍, സൂഫിയാന്‍ ചെറുവാടി (യൂത്ത് കോണ്ഗ്രസ്സ് സംസ്ഥാന ജന സെക്രട്ടറി), ഡിസിസി […]

Local

‘ആരാണ് സീനിയർ, ജൂനിയർ’; തിരുവനന്തപുരം പോലീസ് സ്റ്റേഷനിൽ വനിതാ പോലീസുകാർ തമ്മിൽ വാക്കുതർക്കം

  • 20th September 2022
  • 0 Comments

തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിൽ വനിതാ പോലീസുകാർ തമ്മിൽ വാക്കുതർക്കം. ഒളിച്ചോട്ട സംഭവത്തിലെ കക്ഷികളെ കോടതിയിൽ കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾക്കിടയികളായിരുന്നു സംഭവം നടന്നത്. സ്‌റ്റേഷനിലുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്. വനിതാ എസ്.ഐയുടെ മുന്നിൽവെച്ചാണ് പൊലീസുകാർ തമ്മിൽ കടുത്ത തർക്കമുണ്ടായത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ആര്യനാട് സ്റ്റേഷൻ പരിധിയിൽ ഒരു വിവാഹിതൻ പതിനെട്ട് വയസ്സുകാരിയുമായി നാടുവിട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരേയും പോലീസ് കണ്ടെത്തി. ഇവരെ കോടതിയിൽ ഹാജരാക്കാൻ എസ്.ഐ വനിതാ പോലീസുകാരിൽ ഒരാളോട് നിർദേശിച്ചു. ഈ ജോലി […]

Local News

ലഹരി നിയന്ത്രണം; സ്‌ക്കൂളുകളില്‍ കമ്മറ്റികള്‍ രൂപീകരിക്കാന്‍ കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ ചേര്‍ന്ന റെസിഡന്റ്സ് കോര്‍ഡിനേഷന്‍ യോഗത്തില്‍ തീരുമാനം

  • 18th July 2022
  • 0 Comments

കുന്ദമംഗലം റെസിഡന്റ്സ് കോര്‍ഡിനേഷന്‍ യോഗം കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ ചേര്‍ന്നു. നിരവധി വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. മയക്കു മരുന്ന് ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്‌ക്കൂളുകളില്‍ പിടിഎയുമായി സഹകരിച്ച് കമ്മറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനമെടുത്തു. മോഷണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീട് വീട്ട് ദൂരസ്ഥങ്ങളിലേക്ക് യാത്ര പോകുന്നവര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കാനും നിര്‍ദേശിച്ചൂ. കൂടാതെ, സിസിടിവികള്‍ സ്ഥാപിക്കുവാനും ട്രാഫിക് പരിഹരിക്കുവാനുമുള്ള നിര്‍ദേശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. യോഗത്തില്‍ പ്രസിഡന്റ് രാജന്‍ പാറപ്പുറം അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റേഷന്‍ എസ്എച്ച്ഒ. യൂസഫ് […]

Kerala News

ആര്യനാട് പൊലീസ് സ്റ്റേഷനില്‍ എത്തിയ ആള്‍ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തലസ്ഥാനത്ത് പൊലീസ് സ്റ്റേഷനുളളില്‍ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷമാണ് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആര്യനാട് പൊലീസ് സ്റ്റേഷനില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പച്ച തെങ്ങുംകോണം പുത്തന്‍ വീട്ടില്‍ ഷൈജു(47) എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി എത്തിയ ഇയാള്‍ സ്റ്റേഷനില്‍ വച്ച് പെട്രോള്‍ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ ഇയാളെ പൊലീസുകാര്‍ ഉടന്‍ തന്നെ വാഹനത്തില്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഷൈജുവിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

National News

ടീച്ചർ അടിച്ചു; പരാതിയുമായി മൂന്നാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ

  • 6th March 2022
  • 0 Comments

തന്നെ മർദിച്ച അധ്യാപികക്കെതിരെ അടിയന്തര നടപടി എടുക്കണമെന്നാവശ്യപ്പെട്ട് തെലങ്കാനയിൽ പൊലീസ് സ്റ്റേഷനിലെത്തി മൂന്നാം ക്ലാസുകാരൻ. ബയ്യാരം പ്രെെവറ്റ് സ്കൂളിലെ ​ഗണിതശാസ്ത്രം അധ്യാപിക ശാരീരികമായി മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അനിൽ നായിക് എന്ന വിദ്യാർഥി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ശനിയാഴ്ച ക്ലാസ് നടന്നുകൊണ്ടിരിക്കെ അനിൽ ക്ലാസിൽ ശബ്ദമുണ്ടാക്കിയതിനും മറ്റുള്ളവരെ ശല്യപ്പെടുത്തിയതിനും അധ്യാപിക വഴക്ക് പറഞ്ഞിരുന്നു. ശിക്ഷിക്കുമെന്ന് മുന്നറിയിപ്പും നൽകി. ഇതിനെ തുടർന്നാണ് വിദ്യാർഥി ഉച്ചഭക്ഷണത്തിന്റെ ഇടവേള സമയത്ത് സ്കൂളിൽ നിന്നും 200 മീറ്റർ അകലെയുള്ള സ്സ്റ്റേഷനിലേക്ക് പരാതി നൽകാൻ […]

Local

കുന്ദമംഗലം മാതൃകാ പോലീസ് സ്റ്റേഷന്‍: 1.68 കോടി രൂപ കൂടി അനുവദിച്ചു

കുന്ദമംഗലത്ത് പ്രവൃത്തി പൂര്‍ത്തീകരിച്ചുവരുന്ന മാതൃകാ പോലീസ് സ്റ്റേഷന് 1.68 കോടി രൂപ കൂടി അനുവദിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. 1.3 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. പോലീസ് സ്റ്റേഷനിലേക്കുള്ള റോഡിന്റേയും അനുബന്ധ കാര്യങ്ങളുടേയും ആവശ്യത്തിന് വേണ്ടി 1.05 കോടി രൂപയും കുന്ദമംഗലം ടൗണില്‍ പോലീസ് നിയന്ത്രണത്തില്‍ സര്‍വയലന്‍സ് സിസ്റ്റം സ്ഥാപിക്കുന്നതിന് 63.5 ലക്ഷം രൂപയുമാണ് […]

News

മുക്കം പോലീസ് സ്റ്റേഷന് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

മുക്കം: മുക്കം പോലീസ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന് പുറകിലെ മാലിന്യക്കൂമ്പാരത്തില്‍് തലയോട്ടി കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോദന നടത്തി. ഈ കെട്ടിടത്തില്‍ മുന്‍പ് വാടകക്ക് താമസിച്ചവര്‍ ഉപേക്ഷിച്ചതാണെന്നാണ് സൂചന. 2 വര്‍ഷം മുന്‍പ് കാരശ്ശേരി പഞ്ചായത്തിലെ എസ്റ്റേറ്റ് ഗേറ്റില്‍ തലയും കൈകാലുകളും വെട്ടിമാറ്റിയ നിലയിലുള്ള മനുഷ്യ ശരീരം കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ തലയോട്ടി അന്നത്തെ മൃതദേഹതിന്റേതാവാമെന്നാണ് സംശയം. മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

error: Protected Content !!