Kerala

പത്തനംതിട്ട എആർ ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ

  • 16th November 2022
  • 0 Comments

പത്തനംതിട്ട: പത്തനംതിട്ട എ ആർ ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരാതിയെ തുടർന്ന് ഒളിവിലായിരുന്ന ബിനു കുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സാമ്പത്തിക തട്ടിപ്പ് കേസിലാണ് ബിനു കുമാറിനെതിരെ പരാതി ഉയർന്നത്. ഇതേ തുടർന്ന് ഇയാൾ ജോലിക്ക് ഹാജരാകാതെ നിൽക്കുകയായിരുന്നു. (ജീവിതത്തിലെ വിഷമസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 1056 എന്ന നമ്പറിൽ വിളിക്കൂ, ആശങ്കകൾ പങ്കുവെയ്ക്കൂ)

Kerala News

സ്വകാര്യ ക്ലബ്ബില്‍ നിന്ന് പണം വച്ച് ചീട്ട് കളിച്ച സംഭവം; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

  • 23rd July 2022
  • 0 Comments

കുമ്പനാടുള്ള സ്വകാര്യ ക്ലബ്ബില്‍ നിന്ന് പണം വച്ചുള്ള ചീട്ടുകളിക്കിടെ പിടിയിലായ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട എ ആര്‍ ക്യാമ്പിലെ എസ് ഐ എസ് കെ അനില്‍, സിവില്‍ പൊലീസ് ഓഫീസര്‍ അനൂപ് കൃഷ്ണന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഈ മാസം പതിനാറാം തീയതിയാണ് കുമ്പനാട് നാഷണല്‍ ക്ലബില്‍വച്ച് പണം വച്ച് ചീട്ട് കളിച്ച സംഘത്തെ പൊലീസ് പിടികൂടിയത്. പത്ത് ലക്ഷത്തിലധികം രൂപയും പിടിച്ചെടുക്കുകയും ചെയ്തു. സംഭവസ്ഥലത്തുവച്ച് പന്ത്രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. എസ്‌ഐ എസ്.കെ. അനില്‍ മുന്‍പും […]

National News

രാജേശ്വരിയുടെ പ്രവൃത്തി വെളിച്ചം പകരുന്നു;പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് എം.കെ. സ്റ്റാലിന്‍

  • 12th November 2021
  • 0 Comments

അബോധാവസ്ഥയില്‍ കിടന്ന യുവാവിനെ തോളിലേറ്റി രക്ഷ പ്രവർത്തനം നടത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.കനത്തമഴയിൽ ചെന്നൈ ടി.പി. ഛത്രത്തിലെ സെമിത്തേരിയിൽ ബോധരഹിതനായി വീണുകിടന്ന 28-കാരനായ തോട്ടപ്പണിക്കാരൻ ഉദയകുമാറിനെ തോളിലെടുത്താണ് രാജേശ്വരി എന്ന വനിത പോലീസ് ഉദ്യോഗസ്ഥ രക്ഷാപ്രവർത്തനം നടത്തിയത് എത്ര ആപത്തുകളും ഇരുട്ടുകളും നിറഞ്ഞ ചുറ്റുപാടുകളാണെങ്കിലും, മാനവികതയുടെ വെളിച്ചം അവയെ അകറ്റി പുതിയ പ്രതീക്ഷ നല്‍കുന്നുവെന്നാണ് രാജേശ്വരിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സ്റ്റാലിന്‍ പ്രതികരിച്ചത്.രാജേശ്വരിയുടെ പ്രവൃത്തി വെളിച്ചം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ […]

Kerala News

മാവേലിക്കര ഡോക്ടറെ മർദ്ദിച്ച കേസ്; പൊലീസുകാരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

  • 25th June 2021
  • 0 Comments

മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച കേസിൽ പൊലീസുകാരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ‘കൊച്ചി മെട്രോ പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് ആർ ചന്ദ്രനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. മെയ് 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിലാഷിന്റെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ടാണ് ഡോക്ടർ രാഹുൽ മാത്യുവിന് മർദ്ദനമേറ്റത്. തുടർന്ന് അഭിലാഷ് ഒളിവിൽ പോയിരുന്നു. പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ നിരവധി സമരപരിപാടികൾ നടത്തിയിരുന്നു. ഇന്ന് സംസ്ഥാന വ്യാപകമായി […]

error: Protected Content !!