മുൻ മിസ് കേരളയുൾപ്പടെ മൂന്ന് പേർ അപകടത്തിൽ മരിച്ച സംഭവം; ഡിജെ പാർട്ടി നടന്ന ഹോട്ടലിൽ പൊലീസ് പരിശോധന
മുൻ മിസ് കേരള ആൻസി കബീറിന്റെയും റണ്ണര്‍ അപ്പ് അഞ്ജനയുടെയും മരണവുമായി ബന്ധപ്പെട്ട് ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടുത്തുളള നമ്പര്‍ 18 ഹോട്ടലില്‍ പോലീസ് പരിശോധന. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നടന്ന ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങവെ നവംബർ ഒന്നിനു പുലർച്ചെയാണ് മുൻ മിസ് കേരള അടക്കം മുന്നുപേർ വൈറ്റിലയില്‍ വാഹനാപകടത്തിൽ മരിച്ചത്. അമിതമായി മദ്യപിച്ചിരുന്നതായി വാഹനത്തിലുണ്ടായിരുന്ന തൃശ്ശൂര്‍ സ്വദേശി അബ്ദുൾ റഹ്മാൻ മൊഴി നൽകിരുന്നു.ഇയാൾക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.ഇവർ പാർട്ടിയിൽ പങ്കെടുത്ത ഫോർട്ട് കൊച്ചിയിലെ […]
