കുന്ദമംഗലത്തെ മയക്കുമരുന്ന് വേട്ട;കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്
20 ലക്ഷം രൂപയുടെ മയക്ക്മരുന്നുമായി കുന്ദമംഗലത്ത് രണ്ട് യുവാക്കൾ പിടിയിലായ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്. ഏപ്രിൽ 10 നായിരുന്നു ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മയക്ക് മരുന്ന് കടത്തുകയായിരുന്ന സഹദ് നസ്ലിൻ എന്നിവരെ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാൻ സാഫ് സംഘവും കുന്ദമംഗലം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യിൽ നിന്ന് 372 ഗ്രാം എം ഡി എം എ യാണ് പിടിച്ചെടുത്തത്. കൂടാതെ മയക്ക് മരുന്ന് കടത്താനുപയോഗിച്ച സ്വിഫ്റ്റ് […]