ബാഗിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ; താരമായി ഡോണും ചേതകും
കോട്ടയത്ത് ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവും കൂട്ടിയിട്ട ബാഗില്‍ നിന്നും അതിന്റെ ഉടമയെയും കണ്ട് പിടിച്ച് പോലീസ് സേനയിലെ ഡോണും ചേതകും. ഒഡീഷ സന്തോഷ്പുര സ്വദേശിയായ പരേഷ് നായിക്ക്(29) ആണ് പിടിയിലായത്. വെള്ളിയാഴ്ച കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് പൊലീസ് ഡോഗ് സ്‌ക്വാഡിലെ ഡോണും ചേതകും ചേര്‍ന്ന് തൊണ്ടി മുതലും അത് സുക്ഷിച്ചിരുന്ന ബാഗിന്റെ ഉടമയേയും ആള്‍ക്കൂട്ടത്തില്‍ നിന്നും മണത്ത് കണ്ടുപിടിച്ചത്. ഡോണ്‍ ലാബ്രഡോര്‍ ഇനത്തില്‍പെട്ട കഞ്ചാവ് കണ്ടെത്തുന്ന സ്‌നിഫര്‍ വിഭാഗത്തിലെ നായയാണ്. അതേസമയം, ബാഗിന്റെ […]
