മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം, പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു
മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. അന്യായമായി കേസെടുക്കുന്നെന്ന് ആരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതിഷേധ മാര്‍ച്ച്. ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ സംഘര്‍ഷഭരിതമായ സ്ഥിതിയായി. ഇവിടെ പൂര്‍ണമായും ഗതാഗതം സ്തംഭിച്ചു. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കുപ്പിയെറിഞ്ഞു. ആയിരത്തോളം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഇവര്‍ മുദ്രാവാക്യം വിളിച്ച് ക്ലിഫ് ഹൗസിനടുത്തേക്ക് നീങ്ങുകയും, ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടിമറിഞ്ഞ് […]