മതപരമായ ചടങ്ങുകളില്‍ ഇനി മുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കരുതെന്ന് പൊലീസ് അസോസിയേഷന്‍
മതപരമായ ചടങ്ങുകളില്‍ ഇനി മുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കരുതെന്ന് പൊലീസ് അസോസിയേഷന്‍. ചില സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും ഭാഗമായി ആരാധാനലയങ്ങള്‍ മാറുന്നു. ഇവിടേക്ക് പൊലീസുകാരെ ജാതി തിരിച്ച് വിന്യസിക്കരുതെന്നാണ് അസോസിയേഷന്റെ പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. ആരാധനാലയങ്ങള്‍ പൊലീസ് സ്റ്റേഷനുകളുടേയും പൊലീസ് ക്യാമ്പുകളുടേയും ഭാഗമാകുന്നതും, ഇത്തരം ആരാധനാലയങ്ങളുടെ സുരക്ഷയ്ക്ക് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതും ശരിയല്ല. പൊലീസുകാരില്‍ നിന്നും മടചടങ്ങുകള്‍ക്കായുള്ള നിര്‍ബന്ധിത പണപ്പിരിവ് അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. പൊലീസ് ഉദ്യോഗസ്ഥരെ മതാടിസ്ഥാനത്തില്‍ പ്രത്യേക ഡ്യൂട്ടികള്‍ക്ക് നിയോഗിക്കപ്പെടുന്നത് മതനിരപേക്ഷതയില്‍ അടിയുറച്ച് സേവനം നടത്തേണ്ട സേന […]