ചെന്നൈയിൽ മലയാളി യുവനടിയെ കടന്നുപിടിക്കാൻ ശ്രമം; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
ചെന്നൈ: ചെന്നൈയിൽ മലയാളി യുവനടിയെ കടന്നുപിടിക്കാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥി ആയ ഇയാൾ ഹോട്ടലിലെ പാർട്ട് ടൈം ജീവനക്കാരൻ കൂടിയാണ്. ശനിയാഴ്ച രാത്രി ടി നഗറിലെ ഒരു ഹോട്ടലിലാണ് സംഭവം. ഷൂട്ടിങ് ആവശ്യത്തിനായി ചെന്നൈയിലെത്തിയതായിരുന്നു നടി. ഷൂട്ടിങ് തീർന്നശേഷം ഹോട്ടൽമുറിയിലെത്തിയ നടി മുറിയിലെ ഫോൺ കേടായത് റിസപ്‌ഷനിൽ അറിയിച്ചു. പിന്നാലെ റിസപ്‌ഷനിൽ ഉണ്ടായിരുന്ന അഫ്രീദി റൂമിലെത്തുകയും നടിയാണെന്ന് മനസിലാക്കിയതിന് പിന്നാലെ സെൽഫി ആവശ്യപ്പെടുകയും ചെയ്തു. […]







