രാസ ലഹരി മരുന്ന് വേട്ട; യുവനടി അഞ്ജു കൃഷ്ണ അടക്കം എട്ട് പേർ അറസ്റ്റിൽ
ചെന്നൈ ∙ ചെന്നൈയിൽ രാസലഹരി മരുന്ന് വേട്ടയിൽ മലയാളിയായ യുവനടി അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ. മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ച അഞ്ജു കൃഷ്ണ തമിഴ് ചിത്രമായ ‘വെള്ളിമലൈ’യിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. മലയാളത്തിൽ ജോജു ജോർജ് നായകനായ ‘ആരോ’ എന്ന ചിത്രത്തിലും ഏതാനും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാംപുകൾ, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുമായാണ് ഇവർ ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റിന്റെ പിടിയിലായത്. നെശപ്പാക്കം സ്വദേശിയായ വിഘ്‌നേശ്വരൻ […]
