സൈബർ കുറ്റകൃത്യങ്ങൾ തടയൽ; പൊലീസ് ആക്ട് ഭേദഗതിക്ക് ഗവർണർ അംഗീകാരം
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പൊലീസ് ആക്ടിൽ വരുത്തിയ ഭേദഗതിക്ക് ഗവർണർ അംഗീകാരം നൽകി.കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പൊലീസ് ആക്ട് ഭേദഗതിക്ക് അംഗീകാരം നൽകിയിരുന്നു. ഈ തീരുമാനത്തിനാണ് നിലവിൽ ഗവർണറുടെ അംഗീകാരവും ലഭിച്ചിരിക്കുന്നത്. 2011ലെ പൊലീസ് ആക്ടാണ് ഭേദഗതി ചെയ്യുന്നത്. 118 A വകുപ്പ് കൂട്ടിച്ചേർക്കാനാണ് ഓർഡിനൻസ് കൊണ്ടുവന്നത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, അധിക്ഷേപിക്കൽ, ഇവ പ്രസിദ്ധീകരിക്കൽ പ്രചരിപ്പിക്കൽ എന്നിവ ഇനി കുറ്റകൃത്യമാകും. ഇത് സംബന്ധിച്ച് പൊലീസിന് കേസെടുക്കാൻ അധികാരം ലഭിക്കും. 2020 ഐടി ആക്ടിലെ 66 […]
