പുതിയ പോലീസ് നിയമം; ഫ്രാന്‍സില്‍ പ്രതിഷേധവുമായി പതിനായിരങ്ങള്‍ തെരുവില്‍

  • 29th November 2020
  • 0 Comments

പൊലീസിന്റെ ചിത്രങ്ങള്‍ പങ്കിടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന പുതിയ നിയമനിര്‍മ്മാണത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി പതിനായിരക്കണക്കിന് ആളുകളാണ് ഫ്രാന്‍സിലെ തെരുവിലിറങ്ങിയത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ തെരുവില്‍ ചിലയിടങ്ങളില്‍ ഏറ്റുമുട്ടി. പുതിയ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 24 പ്രകാരം ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ അവര്‍ക്ക് ”ശാരീരികമോ മാനസികമോ’ ആയി ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാകും. കറുത്തവര്‍ഗക്കാരനായ ഒരാളെ പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ട് രാജ്യം നടുങ്ങിയതിന് ദിവസങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഈ നിയമനിര്‍മ്മാണം. നിയമപ്രകാരം […]

പൊലീസ് നിയമ ഭേദഗതിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

  • 25th November 2020
  • 0 Comments

പൊലീസ് നിയമ ഭേദഗതിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് നിര്‍ദേശം. അതേസമയം ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഓര്‍ഡിനന്‍സിന്റെ പേരില്‍ തുടര്‍ നടപടികള്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചത്. പൊലീസ് നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളും സിപിഐഎം കേന്ദ്ര നേതൃത്വവും ഉള്‍പ്പെടെ സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തി. ഇതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. തുടര്‍ന്ന് നിയമ […]

പൊലീസ് ആക്ട് ഭേദഗതി സർക്കാർ പിൻവലിച്ചു

  • 24th November 2020
  • 0 Comments

സിപിഎമ്മിനേയും പിണറായി സർക്കാരിനേയും പ്രതിരോധത്തിലാക്കിയ വിവാദ പൊലീസ് ആക്ട് ഭേദഗതി സർക്കാർ പിൻവലിച്ചു. ർക്കാർ ഗസറ്റിൽ വിജ്ഞാപനം വന്ന് 48 മണിക്കൂർ തികയും മുൻപാണ് പൊലീസ് നിയമഭേദഗതി പിൻവലിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. വിവാദ ഓർഡിനൻസ് പിൻവലിക്കാനുള്ള തീരുമാനം ഔദ്യോഗികമായി ഗവർണറെ അറിയിക്കും. നിയമഭേദഗതി റദ്ദാക്കി കൊണ്ടുള്ള റിപിലീംഗ് ഓർഡർ ഉടനെ പുറത്തിറങ്ങും. ഏതു തരം മാധ്യമങ്ങൾ വഴിയുമുള്ള ആക്ഷേപം നടത്തിയാൽ പൊലീസിന് പരാതിയുടെ അടിസ്ഥാനത്തിലും സ്വന്തം നിലയിലും അധികാരം നൽകുന്നതായിരുന്നു വിവാദ ഓർഡിനൻസ്. സാധാരണഗതിയിൽ […]

പോലീസ് ആക്ട്;ഭേദഗതിയിൽ നടപടി എടുക്കരുതെന്ന് ഡി ജി പി

  • 24th November 2020
  • 0 Comments

കേരള പൊലീസ് ആക്ട് ഭേദഗതിയിൽ നടപടി എടുക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവി.പരാതി കിട്ടിയാൽ ഉടനെ വിവാദ നിയമപ്രകാരം നടപടിയെടുക്കരുതെന്നാണ് ഡിജിപിയുടെ പുതിയ സർക്കുലറിൽ പറയുന്നത്. മാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ടതായുള്ള പരാതികൾ ലഭിച്ചാൽ പൊലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണം. നിയമ സെല്ലിൽ നിന്നുള്ള നിർദ്ദേശങ്ങൾ കിട്ടിയ ശേഷമേ തുടർ നടപടി പാടുള്ളൂവെന്നും ഡിജിപി സർക്കുലറിലൂടെ നിർദേശം നൽകി. സ്റ്റേഷൻ ഹൗസ് ഓഫീസ‍ർമാ‍ർ അടക്കമുള്ളവ‍ർക്കാണ് ഡിജിപി സ‍ർക്കുലറിലൂടെ നി‍ർദേശം നൽകിയത്. അതേസമയം വിവാദമായ പൊലീസ് നിയമ ഭേദഗതി പരിഷ്കരിക്കാൻ […]

Kerala News

പൊലീസ് നിയമ ഭേദഗതിക്ക് ഇടക്കാല സ്റ്റേ

  • 24th November 2020
  • 0 Comments

പൊലീസ് നിയമ ഭേദഗതിക്ക് ഇടക്കാല സ്റ്റേ വിധിച്ച് ഹൈക്കോടതി. സർക്കാർ തീരുമാനം വരും വരെ നടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യരുതെന്നും സ്വമേധയാ കേസെടുക്കരുതെന്നും പൊലീസിന് നിർദേശം നൽകി. പൊലീസ് നിയമ ഭേദഗതിയിൽ നിന്ന് സർക്കാർ ഇന്നലെയാണ് പിന്മാറിയത്. ഭേദഗതി തത്ക്കാലം നടപ്പിലാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. നിയമസഭയിൽ ചർച്ച ചെയ്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. ഇക്കാര്യത്തിൽ തീരുമാനം വരും വരെ നടപടികൾ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്.ഭേദഗതി […]

Kerala News

വിവാദ പൊലീസ് നിയമ ഭേദഗതി പിൻവലിച്ച് സര്‍ക്കാര്‍

  • 23rd November 2020
  • 0 Comments

വിവാദ പൊലീസ് നിയമ ഭേദഗതി പിൻവലിച്ച് പിണറായി സര്‍ക്കാര്‍. നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. പിൻമാറുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന ഇറക്കി . പല കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്ത അഭിപ്രായം ഉയർന്നുവന്നതോടെയാണ് സർക്കാരിന്റെ ഈ പിന്മാറ്റം. മുഖ്യ മന്ത്രിയുടെ വാർത്ത കുറിപ്പിലൂടെയാണ് ഭേദഗതിയിൽ നിന്നും പിന്മാറുന്നതായി അറിയിച്ചത് വാർത്ത കുറിപ്പിന്റെ പൂർണ രൂപം പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങൾ തടയാനുള്ള ശ്രമം എന്ന നിലയിലാണ് […]

പൊലീസ് ആക്ട് 118 എ പ്രകാരം ആദ്യകേസ്; പി.കെ ഫിറോസിനെ അപമാനിക്കാൻ ശ്രമിച്ചു

  • 23rd November 2020
  • 0 Comments

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അപമാനിച്ചെന്ന് കാണിച്ച് സി.പി.ഐ.എം അനുഭാവിക്കെതിരെ പൊലീസ് ആക്ട് 118 എ നിയമപ്രകാരം ആദ്യ പരാതി. പി.കെ ഫിറോസിനെ മനപ്പൂര്‍വ്വം അവഹേളിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനുമായി തിലകന്‍ എ.കെ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് വ്യാജമായി നിര്‍മ്മിച്ച ഫോട്ടോ തികച്ചും ദുരുദ്ദേശത്തോടെ വ്യാജമാണ് എന്നറിഞ്ഞിട്ടും അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോട് കൂടി പങ്കുവെച്ചെന്നും സംഭവത്തില്‍ പൊലീസ് ആക്ട് 118 എ പ്രകാരം കേസ് എടുക്കണമെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. പൊലീസ് ആക്ട് 118 എ […]

‘118 എ ജനാധിപത്യത്തേയും അഭിപ്രായസ്വാതന്ത്ര്യത്തേയും അപായപ്പെടുത്തും, മുഖ്യമന്ത്രി അത് പിന്‍വലിക്കാന്‍ തയ്യാറാകണം’; -ഏഷ്യാനെറ്റ് സ്ഥാപകന്‍ ശശികുമാര്‍

  • 23rd November 2020
  • 0 Comments

കേരള സര്‍ക്കാരിന്റെ പുതിയ പൊലീസ് നിയമ ഭേദഗതി ജനാധിപത്യ വിരുദ്ധവും വ്യാപകമായി ദുരുപയോഗപ്പെടാന്‍ സാധ്യതയുള്ളതുമാണെന്ന് ഏഷ്യാനെറ്റ്, ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം, ഏഷ്യാവില്‍ എന്നിവയുടെ സ്ഥാപകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ശശി കുമാര്‍. ഇതുണ്ടാക്കുന്ന പ്രശ്‌നം പരിഹരിക്കാനുള്ള ഏക വഴി ഈ നിയമം പിന്‍വലിക്കുക എന്നതു മാത്രമാണ്. ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ഈ നിയമഭേദഗതിയുണ്ടാക്കാന്‍ പോകുന്ന അപകടം തിരിച്ചറിയണം. നിയമം പിന്‍വലിക്കാന്‍ എല്ലാവരും മുഖ്യമന്ത്രിയെ പ്രേരിപ്പിക്കേണ്ടതുണ്ട് – ശശികുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ തെറ്റായ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ […]

‘ഓര്‍ഡിനന്‍സ് മാധ്യമങ്ങളെ നിശബ്ദമാക്കാന്‍, മൗലീകാവകാശങ്ങളുടെ നഗ്നമായ ലംഘനമാണിത്’; രമേശ് ചെന്നിത്തല

  • 22nd November 2020
  • 0 Comments

സൈബര്‍ അധിക്ഷേപങ്ങള്‍ തടയാനെന്ന പേരില്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന മാധ്യമ മാരണ ഓര്‍ഡിനന്‍സ് ഇന്ത്യന്‍ ഭരണ ഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സാമൂഹ്യ- വാര്‍ത്താമാധ്യമങ്ങളിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും പതിനായിരം രൂപവരെ പിഴയും ലഭിക്കാവുന്ന വിധത്തിലാണ് കേരളാ പൊലീസ് ആക്റ്റില്‍ ഭേദഗതി വരുത്തി 118 ( എ ) എന്ന ഉപവകുപ്പ് ചേര്‍ത്തത്. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കന്ന […]

‘പോലീസ് നിയമഭേദഗതി മാധ്യമപ്രവര്‍ത്തനത്തിനോ അഭിപ്രായ സ്വാതന്ത്ര്യത്തിനോ എതിരായി ഉപയോഗിക്കില്ല’; മുഖ്യമന്ത്രി

  • 22nd November 2020
  • 0 Comments

പുതിയ പോലീസ് നിയമ ഭേദഗതി ഒരു വിധത്തിലും സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലെ ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ടുള്ള ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് തുടര്‍ച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ പരാതി നല്‍കുന്നവരില്‍ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വരെയുണ്ട് കുടുംബഭദ്രതയെ പോലും തകര്‍ക്കുന്നവിധം മനുഷ്യത്വരഹിതവും നീചവുമായ സൈബര്‍ ആക്രമണം മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ചിലര്‍ നടത്തിയതിന്റെ ദൃഷ്ടാന്തങ്ങള്‍ ഇവര്‍ സര്‍ക്കാരിന്റെ […]

error: Protected Content !!