Kerala

കോഴിക്കോട് ജുവനൈൽ ഹോമിൽ നിന്ന് കാണാതായ 16 കാരനെ ലഹരി സംഘങ്ങൾക്കിടയിൽ നിന്നും മോചിപ്പിച്ച് പോലീസും ഡൻസാഫും

  • 26th January 2026
  • 0 Comments

കോഴിക്കോട് ജുവനൈൽ ഹോമിൽ നിന്ന് ചാടിപ്പോയ 16 കാരനെ ലഹരി സംഘങ്ങൾക്കിടയിൽ നിന്നും മോചിപ്പിച്ചു ചേവായൂർ പോലീസും ഡൻസാഫും. ഈ മാസം 23നാണ് കുട്ടിയെ കാണാതായത്. വൈകുന്നേരം ഫുട്ബോൾ കളിക്കാനായി ഗ്രൗണ്ടിൽ പോയ കുട്ടി പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ഇതിനെ തുടർന്ന് ജുവനൈൽ ഹോം അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കുട്ടിക്ക് നേരത്തെ കേസുള്ളതിനാൽ ഇത്തരം സംഘങ്ങളിൽ എത്തിപ്പെടാനുള്ള സാധ്യതയായിരുന്നു പോലീസും ഡെൻസാഫും അന്വേഷിച്ചത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ലഹരി സംഘങ്ങൾക്ക് ഇടയിൽ നിന്നാണ് […]

Kerala

മലമ്പുഴയില്‍ വിദ്യാര്‍ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ച സംഭവം; അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍

  • 10th January 2026
  • 0 Comments

പാലക്കാട് മലമ്പുഴയില്‍ അധ്യാപകന്‍ വിദ്യാര്‍ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍. അന്വേഷണ സംഘത്തിന് മുന്നില്‍ 10 വിദ്യാര്‍ഥികള്‍ കൂടി മൊഴി നല്‍കി. മൊഴി നല്‍കുന്ന വിദ്യാര്‍ഥികള്‍ക്ക് കാവല്‍പ്ലസ് സുരക്ഷയൊരുക്കുമെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ പറഞ്ഞു. കേസ് അന്വേഷിക്കാന്‍ നിയോഗിച്ച വനിതാപൊലീസ് സംഘത്തിന് മുമ്പാകെയാണ് കുട്ടികളുടെ തുറന്നു പറച്ചില്‍. റിമാന്‍ഡില്‍ കഴിയുന്ന സംസ്‌കൃത അധ്യാപകന്‍ അനില്‍ പലപ്പോഴായി പീഡിപ്പിച്ചു. നേരത്തെ അഞ്ച് കുട്ടികളും സമാനമായി സിഡബ്ല്യുസിക്ക് മുന്‍പാകെ മൊഴി നല്‍കിയിരുന്നു. പഴുത്തടച്ചുള്ള നടപടികള്‍ ഉണ്ടാകും എന്നും […]

Kerala

പിഞ്ചുകുഞ്ഞുമായി ആനയ്‌ക്കരികെ അഭ്യാസം; പാപ്പാനും കുട്ടിയുടെ അച്ഛനും പിടിയിൽ

  • 8th January 2026
  • 0 Comments

ഹരിപ്പാട് പിഞ്ചുകുഞ്ഞുമായി ആനയ്ക്ക് മുൻപിൽ സാഹസം. പാപ്പാനും കുട്ടിയുടെ അച്ഛനും പിടിയിൽ. കുട്ടിയുടെ അച്ഛൻ കൊട്ടിയം അഭിലാഷിനെയാണ് പെരുമ്പാവൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചുമാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ആനയുടെ കൊമ്പിൽ ഇരുത്തുകയായിരുന്നു. ആനയുടെ തൽക്കാലിക പാപ്പാൻ കൊല്ലം കൊട്ടിയം സ്വദേശി അഭിലാഷിന്റെതാണ് കുട്ടി. നേരത്തെ ദേവസ്വം പാപ്പാൻ ജിതിൻ രാജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവർത്തനം എന്നീ വകുപ്പുകൾ ചേർത്തു. ജുവനൈൽ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. […]

Kerala

ഫീസ് വർധന; കാസർഗോഡ് കാർഷിക കോളെജിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് , പൊലീസുമായി വാക്കേറ്റം

  • 30th October 2025
  • 0 Comments

വിദ്യാർഥികളുടെ ഫീസ് വർധനവിനെതിരെ കാസർഗോഡ് പടന്നക്കാട് കാർഷിക കോളെജിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച്‌. കാർഷിക സർവകലാശാലയിലേക്ക് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി നടത്തിയ മാർച്ചിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് മാർച്ച്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടയുകയായിരുന്നു. കോളജിന്റെ മതിൽചാടികടക്കാനുള്ള ശ്രമവും പൊലീസ് തടഞ്ഞിരുന്നു ഇതിനിടയിലാണ് വാക്കേറ്റമുണ്ടായത്. കാർഷിക സർവകലാശാല വൈസ് ചാൻസലർക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം നടന്നത്. ഫീസ് വർധനവ് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് എസ്എഫ്ഐ. കാർഷിക സർവകലാശാലയിലെ […]

Kerala

ലക്കിടിയിൽ വൻ മയക്കുമരുന്ന് വേട്ട തിരുവമ്പാടി കൊടുവള്ളി സ്വദേശികൾ പിടിയിൽ

  • 26th October 2025
  • 0 Comments

കൽപറ്റ : വൈത്തിരി ലക്കിടി ഭാഗത്ത് കൽപറ്റ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 3.06 ഗ്രാം മെത്താഫിറ്റമിനുമായി യുവതിയെയും യുവാവിനെയും അറസ്റ്റ് ചെയ്തു. കൊടുവള്ളി മാനിപുരം വട്ടോത്തുപുറായിൽ വി.പി. മുഹമ്മദ് ശിഹാബ്, താമരശ്ശേരി തിരുവമ്പാടി എ.കെ. ശാക്കിറ (30) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്നു എക്സൈസ് സംഘം പറഞ്ഞു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദ് മുസ്തഫ, വൈശാഖ്, പ്രജീഷ്, […]

Kerala

കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിൽക്കാൻ ശ്രമം, പിതാവുൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ

  • 26th October 2025
  • 0 Comments

കോട്ടയം: കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം. കുഞ്ഞിന്‍റെ അച്ഛനെയും, ഇടനിലക്കാരനെയും, വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് അച്ഛന് വിൽക്കാൻ ശ്രമിച്ചത്. 50,000 രൂപയ്ക്ക് കുഞ്ഞിനെ വില്‍ക്കാനായിരുന്നു ശ്രമം. ഇയാൾ അസം സ്വദേശിയാണ്. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശുകാരനാണ് കുഞ്ഞിനെ വാങ്ങാൻ എത്തിയത്. കുഞ്ഞിന്‍റെ അമ്മയ്ക്ക് കുഞ്ഞിന് വില്‍ക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. തുടർന്ന് കൂടെ ജോലിചെയ്യുന്നവരോട് യുവതി വിവരം അറിയിക്കുകയായിരുന്നു. അങ്ങനെയാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്.

Kerala

വാൻ ഡ്രൈവറെ മർദിച്ച പൊലിസ് ഡ്രൈവർക്കെതിരെ കേസ്

  • 14th October 2025
  • 0 Comments

പത്തനംതിട്ട റാന്നിയിൽ വാൻ ഡ്രൈവറെ മർദിച്ച പൊലിസ് ഡ്രൈവർക്കെതിരെ കേസെടുത്തു. ചിറ്റാർ പൊലീസ് സ്റ്റേഷനിലെ പോലീസ് ഡ്രൈവർ റാഫി മീരക്കെതിരെയാണ് കേസെടുത്തത്. വാനിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുകയായിരുന്ന ഡ്രൈവർ മുനീർ മുഹമ്മദിനാണ് മർദ്ദമേറ്റത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നു. ഈ മാസം നാലിനാണ് സംഭവം നടന്നത്. ഹോട്ടലിൽ ഐസ്ക്രീം ഇറക്കാൻ എത്തിയതായിരുന്നു വാൻഡ്രൈവർ. ഹോട്ടൽ നടത്തിപ്പുകാരോട് പൊലീസ് ഡ്രൈവർക്ക് വിരോധമുണ്ടെന്ന് എഫ്ഐആർ. പൊലീസ് ഡ്രൈവറുടെ വീടിന് സമീപമാണ് ഹോട്ടൽ. പൊലീസ് ഡ്രൈവറുടെ ഭാര്യയേയും കേസിൽ പ്രതിചേർത്തു. […]

Kerala

3 പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് മൂന്നാറിൽ പിടിയിൽ

  • 14th October 2025
  • 0 Comments

മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഇടുക്കിയിൽ പിടിയിൽ. ഝാർഖണ്ഡ് സ്വദേശി സഹൻ ടുടി ആണ് പിടിയിലായത്. എൻഐഎ സംഘം മൂന്നാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഝാർഖണ്ഡിൽ നിന്ന് രക്ഷപ്പെട്ട് മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയോടൊപ്പം അതിഥി തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്ന ഇയാൾ എൻഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. സംഘത്തിന്റെ അന്വേഷണത്തിനിടയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ മൂന്നാറിൽ നിന്ന് ഇന്നലെ രാത്രിയോടെ മൂന്നാർ പൊലീസിന്റെ സഹായത്തോടെ ഗൂഡാർവിള എസ്റ്റേറ്റിൽ നിന്ന് പിടികൂടിയത്. […]

International

പാക്കിസ്ഥാനിൽ വൻ ആക്രമണവുമായി താലിബാൻ, 20 പൊലീസുകാർ കൊല്ലപ്പെട്ടു

  • 12th October 2025
  • 0 Comments

കാബൂൾ∙ തങ്ങളുടെ മണ്ണിൽ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ച് താലിബാൻ സേന പാക്ക് സൈന്യത്തിനെതിരെ ആക്രമണം ആരംഭിച്ചു. പല പ്രവിശ്യകളിലും കനത്ത പോരാട്ടം നടക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വയിൽ പൊലീസ് ട്രെയിനിങ് ക്യാമ്പിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 20 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വ്യാഴാഴ്ച രണ്ട് സ്ഫോടനങ്ങളും രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്ത് മറ്റൊരു സ്ഫോടനവും നടന്നിരുന്നു. പാക്ക്–അഫ്ഗാൻ അതിർത്തി പ്രദേശത്തെ ചന്തയിലും സ്ഫോടനമുണ്ടായി. ഈ ആക്രമണങ്ങൾക്കു […]

Local

പ്രണയം നടിച്ച് സ്ത്രീയിൽ നിന്ന് 10 പവൻ സ്വർണം തട്ടി; കോഴിക്കോട് യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

  • 6th October 2025
  • 0 Comments

കോഴിക്കോട്: പ്രണയം നടിച്ച് സ്ത്രീയിൽ നിന്ന് പത്ത് പവൻ സ്വർണം തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം ജനറൽ സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായ ഷനീർ ആണ് പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സ്ത്രീയെ പറ്റിച്ചാണ് പ്രതി സ്വർണം തട്ടിയത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പ്രതി നേരത്തെയും സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറയുന്നു

error: Protected Content !!