പോളണ്ടിൽ മലയാളി കുത്തേറ്റ് മരിച്ചു,ജോർജിയൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെ സംഭവം
പോളണ്ടിൽ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശി സൂരജാണ് കുത്തേറ്റ് മരിച്ചത്.സൂരജിന് ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്കും പരിക്കേറ്റു. ജോർജിയൻ പൗരന്മാരുമായുള്ള വാക്കു തർക്കത്തിനിടെയാണ് സംഭവം. ഇന്ന് രാവിലെയാണ് സംഭവം നടന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എംബസിയുടെ സ്ഥിരീകരണവുമുണ്ട്.ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ – സന്ധ്യ ദമ്പതികളുടെ മകനാണ് മരിച്ച സൂരജ്. അഞ്ച് മാസം മുമ്പാണ് ഇദ്ദേഹം പോളണ്ടിലേക്ക് പോയത്. പോളണ്ടിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു.ആഷിഖ് എന്ന സുഹൃത്താണ് വിവരം വീട്ടിലേക്ക് അറിയിച്ചത്. വിദേശകാര്യ […]



