National News

നേപ്പാളിൽ 72 യാത്രക്കാരുമായി പറന്ന വിമാനം റൺവേയിൽ തകർന്നുവീണു

  • 15th January 2023
  • 0 Comments

നേപ്പാളിൽ വിമാനം തകർന്ന് വീണ് അപകടം,72 പേരുമായി പറന്ന യാത്രവിമാനമാണ് തകര്‍ന്നു വീണത്. പൊഖ്റ വിമാനത്താവളത്തിനു സമീപമാണ് അപകടമുണ്ടായത്. 68 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമായിരുന്നു ഇത്. യെതി എയർലൈൻസിന്റേതാണ് വിമാനമെന്നാണ് വിവരം. ആഭ്യന്തര സർവീസ് നടത്തിയിരുന്ന വിമാനമാണ് തകർന്നത്.വിമാനത്തിലെ 13 യാത്രക്കാർ മരണപ്പെട്ടുവെന്നാണ് നേപ്പാളിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല.

error: Protected Content !!