Kerala News

പൊങ്കൽ; ആറ് ജില്ലകളിൽ നാളെ അവധി

  • 13th January 2022
  • 0 Comments

പൊങ്കൽ പ്രമാണിച്ച്‌​ കേരളിത്തിലെ ആറു ജില്ലകളില്‍ ശനിയാഴ്​ച പ്രഖ്യാപിച്ചിരുന്ന അവധി വെള്ളിയാഴ്​ചയിലേക്ക്​ മാറ്റി. തമിഴ്നാട്ടില്‍ വെള്ളിയാഴ്​ചയാണ്​ തൈപ്പൊങ്കല്‍. ഇതനുസരിച്ചാണ്​ സംസ്ഥാനത്ത് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ നൽകിയ അവധിയിൽ മാറ്റം വരുത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്​, വയനാട്​ എന്നീ ജില്ലകളിലാണ്​ തൈപ്പൊങ്കല്‍ അവധിയുള്ളത്​​ കേരളത്തിലെ തമിഴ്​ ​പ്രൊട്ടക്​ഷന്‍ കൗണ്‍സിലും അവധി വെള്ളിയാഴ്​ചയിലേക്ക്​ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതി​ന്‍റെ അടിസ്​ഥാനത്തിലാണ്​ അവധി വെള്ളിയാഴ്​ചയിലേക്ക്​ മാറ്റുന്നത്​. ശനിയാഴ്​ച പ്രവര്‍ത്തി ദിനമായിരിക്കും.

error: Protected Content !!