സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി; കെ.സുരേന്ദ്രനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പിഎം വേലായുധന്‍
സംസ്ഥാനത്ത് ബിജെപിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അത് പരിഹരിക്കപ്പെടണമെന്നും ബിജെപി മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷനും ദേശീയ സമിതിയംഗവുമായ പിഎം വേലായുധന്‍. കെ. സുരേന്ദ്രന്‍ സംസ്ഥാന സെക്രട്ടറി ആയതിനെ പിന്തുണച്ച ആളാണ് താന്‍. തന്നെയും ശ്രീശനെയും തല്‍സ്ഥാനത്ത് നില നിര്‍ത്താം എന്ന് വാക്ക് തന്നിരുന്നു. എന്നാല്‍ സുരേന്ദ്രന്‍ വഞ്ചിച്ചെന്നും വേലായുധന്‍ ആരോപിച്ചു. മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നത് ശ്രദ്ധയില്‍ പെടുത്താന്‍ പലതവണ സുരേന്ദ്രനെ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ എടുക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്തില്ല. മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ആക്കിയ മക്കളെ പോലെ ആണ് […]