National News

നരേന്ദ്രമോദി ദൈവമായി അഭിനയിക്കുന്നു; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖാർഗെ

  • 29th January 2024
  • 0 Comments

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.പ്രധാനമന്ത്രി നരേന്ദ്രമോദി ദൈവമായി അഭിനയിക്കുകയാണെന്നും മതവും രാഷ്ട്രീയവും കൂട്ടികലര്‍ത്തുകയാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ ഖാർഗെ പറഞ്ഞു.‘രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ പോലും ജനങ്ങള്‍ മോദിയുടെ മുഖം കാണുന്ന രീതിയില്‍ അദ്ദേഹം എല്ലായിടത്തും സര്‍വ്വവ്യാപിയായിരിക്കുകയാണ്. പത്ത് അവതാരങ്ങളുള്ള വിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമാവാനാണ് മോദി ശ്രമിക്കുന്നത്. അദ്ദേഹം ‘ദൈവം കളിച്ച്’ ആളുകളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, ആളുകള്‍ വിഡ്ഢികളല്ല. അവര്‍ക്ക് […]

National News

നീലഗിരി ബസ് അപകടം; മരിച്ചവരുടെ ബന്ധുക്കൾക്ക് ധന സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • 1st October 2023
  • 0 Comments

നീലഗിരി ബസ് അപകടത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതം ധന സഹായം പ്രഖ്യാപിക്കുകയും ചെയ്തു. തമിഴ്നാട് മേട്ടുപ്പാളയത്തിന് സമീപം ഇന്നലെയാണ് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകൾ അടക്കം എട്ട് പേർ മരിച്ചത്. “തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കൂനൂരിനടുത്തുണ്ടായ ബസ് അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പരിക്കേറ്റവർക്ക് 50,000 രൂപയും മരിച്ച ഓരോ വ്യക്തിയുടെയും […]

National News

അദാനി, പുൽവാമ വിഷയങ്ങളിൽ മോദി മൗനത്തിൽ; നൂറാം മൻ കി ബാത്തിനെ പരിഹസിച്ച് കോൺഗ്രസ്

  • 30th April 2023
  • 0 Comments

പ്രധാന മന്ത്രിയുടെ നൂറാം മൻ കി ബാത്തിനെ പരിഹസിച്ച് കോൺഗ്രസ്. മൻ കി ബാത്ത് ആഘോഷിക്കപ്പെടുമ്പോളും ചൈന, അദാനി, പുൽവാമ വിഷയങ്ങളിൽ മോദി മൗനത്തിലെന്ന് ജയറാം രമേശ് പരിഹസിച്ചു. അതേ സമയം, മൻ കി ബാത്തിനെ ഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് രം​ഗത്തെത്തി. വിശാലഹൃദയമുള്ളവർക്കേ ജനങ്ങളുമായി ഇങ്ങനെ സംവദിക്കാൻ കഴിയൂവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. 2014 ഒക്ടോബർ മൂന്നിന് തുടങ്ങിയ മൻ കി ബാത്തിന്റെ നൂറാമത്തെഎപ്പിസോഡാണ് ഇന്ന് പുറത്തു വനാഥ്.നൂറാമത്തെ എപ്പിസോഡിൽ, ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചവരില്‍ […]

National News

ഗാന്ധി ജയന്തി;ആദരവര്‍പ്പിച്ച് പ്രധാനമന്ത്രി;രാജ്ഘട്ടിൽ പ്രാർഥിച്ച് സോണിയയും ഖാർഗെയും

  • 2nd October 2022
  • 0 Comments

ഇന്ന് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിനം. 1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുകയാണ്.ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ആദരവ് അര്‍പ്പിച്ചു. ‘ഇന്ത്യ ആസാദി കാ അമൃത് മഹോത്സവം’ ആഘോഷിക്കുന്നതിനാല്‍ ഈ വര്‍ഷത്തെ ഗാന്ധി ജയന്തിക്ക് കൂടുതല്‍ പ്രത്യേകതയുണ്ടെന്ന് പ്രധാമനന്ത്രി പറഞ്ഞു. രാഷ്ട്രപിതാവിനോടുള്ള ആദരസൂചകമായി ഖാദി, കരകൗശല ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അദ്ദേഹം പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.മഹാത്മാഗാന്ധിയുടെ 153-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മൈസൂരിലെ ബദനവാലുവിലെ ഖാദി ഗ്രാമോദ്യോഗില്‍ നടന്ന […]

National News

പി.എം കെയറിലെ വെന്റിലേറ്ററിനെയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ട്രോളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

പി.എം കെയറിലെ വെന്റിലേറ്ററിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ട്രോളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇക്കാര്യങ്ങള്‍ക്ക് ഒരുപാട് സാമ്യതകളുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ എവിടെയും കാണില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ പരിഹസിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ കോവിഡ് നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം, ‘ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുള്ള വാക്‌സിന്‍ നിങ്ങളെന്തിനാണ് വിദേശത്തേക്ക് അയച്ചത്’ എന്ന ചോദ്യം അദ്ദേഹം ട്വിറ്ററില്‍ തന്റെ പ്രൊഫൈല്‍ ചിത്രമാക്കിയിരുന്നു. തന്റെ ട്വീറ്റില്‍ മൂന്ന് പോയിന്റായാണ് പി.എം കെയറിലെ വെന്റിലേറ്ററിനെയും മോദിയെയും രാഹുല്‍ വിമര്‍ശിക്കുന്നത്. തെറ്റായ പ്രചാരണങ്ങള്‍, സ്വന്തം […]

National News

വാക്‌സിൻ സർട്ടിഫിക്കറ്റിലെ മോദി ചിത്രം; ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

  • 6th March 2021
  • 0 Comments

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിക്കുന്നത് നിർത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ (ഇസി) കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മിഷന്‍ വിലയിരുത്തി. ഇത് ചൂണ്ടിക്കാട്ടി കമ്മിഷൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു. പശ്ചിമ ബംഗാൾ, അസം, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച നിർദേശങ്ങൾ നടപ്പാക്കാൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. ഈ ആഴ്ച […]

Kerala

ലോക്ക്ഡൗണിനു ശേഷം തീയറ്ററുകൾ തുറക്കുമ്പോൾ ആദ്യമെത്തുക ‘പിഎം നരേന്ദ്രമോദി’.

ലോക്ക്ഡൗണിനു ശേഷം തീയറ്ററുകൾ തുറക്കുമ്പോൾ ആദ്യം റിലീസാവുക പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക്ക് ‘പിഎം നരേന്ദ്രമോദി’. “ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. 2019 തെരഞ്ഞെടുപ്പിൽ അത് തെളിയിക്കപ്പെട്ടതാണ്. തീയറ്റ്രുകൾ തുറക്കുമ്പോൾ ഇന്നത്തെ കാലത്ത് ഏറ്റവുമധികം പ്രചോദിപ്പിക്കപ്പെടുന്ന നേതാവിൻ്റെ ജീവിതം കാണുന്നതിനെക്കാൾ മികച്ചതായി മറ്റെന്തുണ്ട്? ഈ ചരിത്ര മുഹൂർത്തതിൽ പങ്കാളിയാകുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ചില രാഷ്ട്രീയ അജണ്ടകളാൽ, സിനിമ ആദ്യം റിലീസായപ്പോൾ പലർക്കും ചിത്രം കാണാൻ കഴിഞ്ഞില്ല. സിനിമ തീയറ്ററുകളിൽ ആളെ കൂട്ടുമെന്നും പ്രേക്ഷകർക്ക് മികച്ച അനുഭവം സമ്മാനിക്കുമെന്നും […]

error: Protected Content !!