Kerala

കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി അതിക്രമിച്ചുകയറി

  • 21st September 2023
  • 0 Comments

തിരുവനന്തപുരം: കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ അതിക്രമിച്ചുകയറി ഭീഷണിമുഴക്കിയെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോകെതിരെ പരാതി. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോകിന്റെ സെക്രട്ടേറിയേറ്റ് അനക്സ് 2 ലെ ഓഫീസിലാണ് അതിക്രമിച്ചു കയറിയത്. ആര്‍ഷോയ്ക്കെതിരേ കൃഷിവകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയേറ്റിലെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കേന്ദ്ര കാര്‍ഷിക സെക്രട്ടറിയുമായുള്ള ഓണ്‍ലൈന്‍ മീറ്റിങ്ങിനിടെയാണ് ആര്‍ഷോ ബി. അശോകിനെ കാണാനെത്തിയത്. ഓണ്‍ലൈന്‍ യോഗത്തിനുശേഷം അഞ്ചുമണിയോടെ കാണാമെന്ന് ആര്‍ഷോയെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് മുഖേന അശോക് അറിയിച്ചിരുന്നു. എന്നാല്‍ […]

Kerala News

ആലപ്പുഴ വ്യാജ ഡിഗ്രി വിവാദം; നിഖിൽ തോമസിന്റെ കലിംഗ സർട്ടിഫിക്കറ്റ് ഒറിജിനൽ; പി എം ആർഷോ

  • 19th June 2023
  • 0 Comments

ആലപ്പുഴ എസ്എഫ്ഐ നേതാവായ നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് ഒറിജിനലെന്നും നിഖിലിന്റെ എം കോം പ്രവേശനത്തിൽ ക്രമക്കേട് ഇല്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. ‘‘ഡിഗ്രി സർട്ടിഫിക്കറ്റ് യഥാർഥമാണ്. എംകോം പ്രവേശനത്തിൽ ക്രമക്കേടില്ല. നിഖിൽ പരീക്ഷയെഴുതി പാസായതാണ്. ഹാജർ നിർബന്ധമില്ലാത്ത വാഴ്സിറ്റി ഉണ്ടെങ്കിൽ അതു പരിശോധിക്കപ്പെടണം. നിഖിലിന്റെ രേഖകൾ എല്ലാം ഒറിജിനലാണ്. സർട്ടിഫിക്കറ്റ് കാണാതെയാണ് വ്യാജമെന്നു വാർത്ത നൽകിയത്. 2018ൽ കായംകുളത്തെ കോളജിലെ യുയുസി എന്ന നിലയിലാണു നിഖിൽ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായത്. കോളജിൽനിന്നു തിരഞ്ഞെടുക്കപ്പെടുമ്പോൾ നിഖിൽ […]

Kerala News

വിദ്യ പ്രതിയായ വ്യാജ രേഖ കേസ്; എസ് എഫ് ഐ പ്രവർത്തകർക്ക് പങ്കുണ്ടെന്ന് തെളിയിച്ചാൽ ഉടൻ നടപടി; പി.എം. ആര്‍ഷോ

  • 15th June 2023
  • 0 Comments

എസ എഫ് ഐ മുൻ നേതാവ് വിദ്യ പ്രതിയായ വ്യാജരേഖാ കേസില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരായ ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാൽ ഉടന്‍ നടപടിയെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോമാര്‍ക്ക് ലിസ്റ്റിലെ പിഴവ് നേരത്തേയറിഞ്ഞിരുന്നില്ല. അധ്യാപകര്‍ അറിഞ്ഞിട്ടും പരിഹരിക്കാന്‍ വേണ്ടിയല്ല ഇടപെട്ടത്. സംഭവത്തില്‍ പരാതി നല്‍കാതെ താന്‍ എന്തുചെയ്യണമായിരുന്നുന്നെന്നും ആര്‍ഷോ ചോദിച്ചു. ‘ക്യാമ്പസിലെ അധ്യാപകര്‍ക്ക് മാര്‍ക്ക് ലിസ്റ്റ് സംബന്ധിച്ച വിവരം അറിയാമായിരുന്നു. മാര്‍ച്ചില്‍ റിസള്‍ട്ട് വന്ന് മൂന്നാമത്തേയോ നാലാമത്തേയോ ദിവസം രേഖാമൂലമുള്ള പരാതി അധ്യാപകന്‍ നല്‍കി. മാസങ്ങള്‍ എടുത്തിട്ടും മാറ്റാന്‍ […]

Kerala News

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കി

  • 24th January 2023
  • 0 Comments

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ ജാമ്യം റദ്ദാക്കി. ജാമ്യവ്യവസ്ഥകള്‍ ആര്‍ഷോ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം സിജെഎം കോടതി ഇന്നലെയാണ് ജാമ്യം റദ്ദാക്കിയത്.അഭിഭാഷകനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ലഭിച്ച ജാമ്യമാണ് കോടതി റദ്ദാക്കിയത്. എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണം എന്നായിരുന്നു വ്യവസ്ഥ.ഈ വ്യവസ്ഥ ലംഘിച്ചതിനാണ് കോടതി നടപടി.ഡെങ്കി പനി പിടിപെട്ട് കിടപ്പിലാണെന്നാണ് ആർഷോയുടെ വിശദീകരണം.നേരത്തെ ഒന്നരമാസത്തോളം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ആര്‍ഷോയ്ക്ക് ജാമ്യം ലഭിച്ചത്.

Kerala News

സെക്രട്ടറിയായി പി.എം. ആര്‍ഷൊ, പ്രസിഡന്റായി അനുശ്രീ കെ.എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് അര്‍ഷൊ പി.എമ്മിനെ തെരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് അനുശ്രീയും തെരഞ്ഞെടുക്കപ്പെട്ടു. 34ാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. എം.എല്‍.എ സച്ചിന്‍ ദേവായിരുന്നു നേരത്തെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി. നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വനിത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.എസ്.എഫ്.ഐ 34-ാം സംസ്ഥാന സമ്മേളനമാണ് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു പാലക്കാട് സ്വദേശിയായ ആര്‍ഷോ. കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു കണ്ണൂര്‍ സ്വദേശിയായ കെ അനുശ്രീ.

error: Protected Content !!