Kerala News

പ്രതിസന്ധി തീരുന്നില്ല; ഇന്നും പ്ലസ് ടു മൂല്യ നിർണ്ണയ ക്യാമ്പ് ബഹിഷ്കരിച്ച് അധ്യാപകർ

  • 30th April 2022
  • 0 Comments

പ്ലസ് ടു മൂല്യനിര്ണയത്തിന്റെ അവസാന ദിവസമായ ഇന്നും ക്യാമ്പുകൾ ബഹിഷ്കരിച്ച് അധ്യാപകർ. ഉത്തര സൂചികയിൽ പരാതി ഉന്നയിച്ചും സ്കീം ഫൈനലൈസേഷൻ നടത്തിയ അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിലുമാണ് പ്രതിഷേധം. കഴിഞ്ഞ രണ്ട് ദിവസമായി വിവിധ ജില്ലകളിലെ ക്യാമ്പുകൾ അധ്യാപകർ ബഹിഷ്കരിച്ചിരുന്നു . ഇതിനിടെ, അധ്യാപകർ ക്യാമ്പിൽ എത്തിയിട്ടില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയിട്ടുണ്ട്. അധ്യാപകരും വിദഗ്ധരും ചേർന്ന് തയ്യാറാക്കുന്ന ഫൈനലൈസേഷൻ സ്കീമിനെ ആശ്രയിച്ചാണ് സാധാരണ ഹയർ സെക്കണ്ടറി മൂല്യനിർണയം നടത്താറുള്ളത്. […]

Kerala News

ഉത്തരസൂചികയിൽ അപാകത;പ്ലസ്ടു കെമിസ്ട്രി മൂല്യനിർണയ ക്യാമ്പുകൾ ബഹിഷ്‌കരിച്ച് അധ്യാപകർ

  • 28th April 2022
  • 0 Comments

കോഴിക്കോട്,മലപ്പുറം,പാലക്കാട് ജില്ലകളിലെ മൂല്യനിർണയ ക്യാമ്പുകൾ ബഹിഷ്‌കരിച്ച് 500 ഓളം അധ്യാപകർ.ഇന്ന് രാവിലെയാണ് ഹയർ സെക്കന്ററി മൂല്യനിർണയം ആരംഭിച്ചത്. രാവിലെ ഒൻപതര മുതൽ വൈകിട്ട് നാലര വരെയാണ് മൂല്യനിർണയം.ഉത്തര സൂചികയിൽ അപാകതയുണ്ടെന്നാരോപിചാണ് അധ്യാപകരുടെ പ്രതിഷേധം. കെമസ്ട്രി വിഷയത്തിന് സ്കീം ഫൈനലൈസേഷന് നൽകിയ ഉത്തര സൂചികയല്ല മൂല്യനിർണയത്തിന് നൽകിയിരിക്കുന്നതെന്ന് എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പരീക്ഷാ ജോയിന്റ് ഡയറക്ടർ എസ്എസ് വിവേകാനന്ദൻ പ്രതികരിച്ചു. അനുഭവ പരിചയമുള്ള അധ്യാപകര്‍ തയ്യാറാക്കിയ ഉത്തരസൂചിക അട്ടിമറിച്ചുകൊണ്ടാണ് പുതിയ […]

Kerala News

കോവിഡ് വ്യാപനം രൂക്ഷം; ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാഫലങ്ങൾ വൈകും

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാഫലങ്ങൾ വൈകുമെന്ന് സൂചന. പല ജില്ലകളിലും ട്രിപ്പിൾ ലോക്‌ഡോൺ കൂടി പ്രഖ്യാപിച്ചതോടെ പരീക്ഷകളുടെ മൂല്യനിർണയ ക്യാംപുകൾ എന്നു നടത്തുമെന്നതിൽ തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല. മെയ്‌ 15 മുതൽ എസ്എസ്എൽസി മൂല്യനിർണ്ണയം ആരംഭിക്കണം എന്നായിരുന്നു തീരുമാനം. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിനു കഴിഞ്ഞിട്ടില്ല. മെയ്‌ 5 മുതൽ നടക്കാനിരുന്ന പ്ലസ്ടു മൂല്യനിർണയ ക്യാംപുകളും നേരത്തെ മാറ്റിയിരുന്നു. കോവിഡ് സാഹചര്യത്തിൽ അധ്യാപകർ വീടുകളിൽ ഇരുന്ന് മൂല്യനിർണയം നടത്തണമെന്ന ആവശ്യവും […]

സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്;എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ

  • 7th April 2021
  • 0 Comments

സംസ്ഥാനം ഇനി പരീക്ഷാ ചൂടിലേക്ക്. എ​സ്എ​സ്എ​ൽസി, ര​ണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, പ​രീ​ക്ഷ​ക​ൾ​ക്കാ​ണ്​ തു​ട​ക്ക​മാ​കു​ന്ന​ത്. ഒ​മ്പ​ത്​ ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാണ് വ്യാ​ഴാ​ഴ്​​ച ​മു​ത​ൽ പ​രീ​ക്ഷ ചൂ​ടി​ലേ​ക്ക് കടക്കുന്നത്.എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ 12വരെ ഉച്ചക്ക് ശേഷവും 15 മുതല്‍ രാവിലെയുമാണ് നടക്കുക. ഉച്ചക്കുശേഷം 1.40 മുതലും വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ. 15 മുതല്‍ രാവിലെ 9.40 മുതലുമാണ് പരീക്ഷ. 29ന് പരീക്ഷ അവസാനിക്കും. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ 26നും ​വിഎ​ച്ച്എ​സ്ഇ ഒ​മ്പ​തി​ന്​ തു​ട​ങ്ങി 26നും​ ​അ​വ​സാ​നി​ക്കും. 4,22,226 പേ​രാ​ണ്​ […]

Kerala

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി കുന്ദമംഗലം ഹയർ സെക്കന്ററി സകൂളിന്റെ അഭിമാനം സ്വാതി യു

  • 15th July 2020
  • 0 Comments

കോഴിക്കോട് : മുഴുവൻ വിഷയത്തിലും മുഴുവൻ മാർക്കും നേടി കുന്ദമംഗലം ഹയർ സെക്കന്ററി സകൂൾ സയൻസ് വിദ്യാർത്ഥിനി സ്വാതി.യു. . മായനാട് സ്വദേശികളായ ബാബു രാജൻ .യു. സ്മിത ദമ്പതികളുടെ മകളാണ് ഈ കൊച്ചു മിടുക്കി. മാതാവ് കുറ്റിക്കാട്ടൂർ സ്കൂളിൽ ഫിസിക്സ് അദ്ധ്യാപികയാണ്. പിതാവ് സിവിൽ സ്റ്റേഷൻ കോഴിക്കോട്. സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടറാണ്. സംസ്ഥാനത്താകെ 234 വിദ്യാർത്ഥികളാണ് ആകെ 1200 ൽ 1200 മാർക്കും കരസ്ഥമാക്കിയത് പഠനത്തിൽ മാത്രമല്ല സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃതം പ്രസംഗത്തിലും, സംസ്ഥാന സ്കൂൾ […]

error: Protected Content !!