Kerala News

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

  • 18th September 2023
  • 0 Comments

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 4 മുതൽ 25 വരെ യും ഹയർസെക്കന്ററി +1,+2 പരീക്ഷകൾ മാർച്ച്‌ 1 മുതൽ 26 വരെയും നടത്തും. എസ്എസ്എൽസിമോഡൽ പരീക്ഷകൾ ഫെബ്രുവരി 19 മുതൽ 23 വരെ നടക്കും. മൂല്യനിർണയം ഏപ്രിൽ 3 മുതൽ നടക്കും. പരീക്ഷകൾ രാവിലെ 9.30ന് തുടങ്ങും.ഈ മാസം 25 മുതൽ തുടങ്ങേണ്ടിയിരുന്ന +1 ഇമ്പ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 9,10,11,12,13 ( 9-13) തീയതികളിലേക്കാണ് മാറ്റിയത്. കോഴിക്കോട്ട് നിപ […]

Local

മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു

കുന്ദമംഗലം : എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. എച്ച്.ആർ.ഡി ട്രെയിനർ ആൻഡ് ലൈഫ് കോച്ച് ഹാദി ഓമശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു.മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം. സിബ്ഗത്തുള്ള അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് കാനേഷ് പൂനൂർ, ഇ.പി. ലിയാഖത്ത് അലി, സുബൈർ കുന്ദമംഗലം, എ.കെ. യുസുഫ്, സാറ സുബൈർ എന്നിവർ സംസാരിച്ചു. റൻതീസ് ഖിറാഅത്ത് നടത്തി. കെ.കെ. അബ്ദുൽ ഹമീദ്, പി.പി. മജീദ്, ഇ. അമീൻ, […]

Kerala

എസ്എസ്എൽസി പരീക്ഷാഫലം മേയ് 20ന്, ഹയർസെക്കൻഡറി 25ന്

തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷാഫലം മേയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കൻഡറി പരീക്ഷാഫലം മേയ് 25നും പ്രഖ്യാപിക്കും

Kerala National

സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു, 87.33 ശതമാനം വിജയം

ന്യൂഡൽഹി: സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.33 ശതമാനമാണ് വിജയം. ഇത്തവണയും തിരുവനന്തപുരം മേഖലയിലാണ് കൂടുതൽ വിജയശതമാനം. 99.91 ശതമാനം വിദ്യാർഥികളാണ് ഇവിടെ വിജയിച്ചത്. ഈ വർഷം 16 ലക്ഷത്തോളം വിദ്യാർഥികളാണു പരീക്ഷ എഴുതിയത്. ഫലം cbseresults.nic.in എന്നീ വെബ്സൈറ്റിലൂടെ അറിയാൻ കഴിയും. സിബിഎസ്ഇ 10–ാം ക്ലാസ് ഫലവും വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞതവണ 92.71 ശതമാനമായിരുനന്നു സിബിഎസ്ഇ പ്ലസ് ടു വിജയശതമാനം. ഇത്തവണ വിജയശതമാനത്തിൽ കുറവുണ്ടായിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് cbse.gov.in, cbseresults.nic.in, […]

National News

രാജ്യത്തെ പ്ലസ്ടു വിദ്യാഭ്യാസം സെമസ്റ്റര്‍ വൽക്കരിക്കുന്നു; നിർദേശം മുന്നോട്ട് വെച്ച് എൻ സി എഫ്

  • 6th April 2023
  • 0 Comments

രാജ്യത്തെ പ്ലസ്ടു വിദ്യാഭ്യാസം സെമസ്റ്റര്‍ വത്ക്കരിയ്ക്കാൻ നിർദേശം മുന്നോട്ട് വെച്ച് ദേശിയ പാഠ്യ പദ്ധതി ചട്ടകൂട് .പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ വർഷത്തിൽ രണ്ട് ബോർഡ് പരീക്ഷകൾ നടത്താൻ ശുപാർശ. 2005 ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്താണ് എൻസിഎഫ് അവസാനമായി പരിഷ്കരിച്ചത്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ കൂടാതെ 9, 10 ക്ലാസുകളുടെ ഘടനയിലും പരീക്ഷാ രീതിയിലും മാറ്റമുണ്ടാകും. മിനിമം മാർക്ക് രീതി ഒഴിവാക്കും. നിലവിൽ സിബിഎസ്ഇ ഉൾപ്പെടെയുള്ള മിക്ക ബോർഡുകളിൽ പത്താം ക്ലാസ് വിജയിക്കണമെങ്കിൽ അഞ്ചു […]

Local News

സ്‌നേഹതീരം റെസിഡന്‍സ് അസോസിയേഷന്‍ വരിട്ട്യാക്ക് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

  • 17th August 2022
  • 0 Comments

സ്‌നേഹതീരം റെസിഡന്‍സ് അസോസിയേഷന്‍ വരിട്ട്യാക്ക് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. അയ്യൂബ് എംപിയുടെ വീട്ടില്‍ വച്ചു നടന്ന ചടങ്ങില്‍ അസോസിയേഷന്‍ സെക്രട്ടറി മധു പിഡി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രാജന്‍ പി അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മെമ്പര്‍ ലീനാ വാസുദേവന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി സംസാരിച്ചു. അസോസിയേഷന്‍ കോ ഓര്‍ഡിനേഷന്‍ സെക്രട്ടറി മഹേന്ദ്രന്‍, മനോജ് കോളേരി, സിജോയ് തോമസ് എന്നിവര്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു സംസാരിച്ചു. ചടങ്ങില്‍ […]

Local News

എംഎസ്എഫ് പന്തീര്‍പ്പാടം യൂണിറ്റ് കമ്മിറ്റി എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു

  • 13th July 2022
  • 0 Comments

എംഎസ്എഫ് പന്തീര്‍പ്പാടം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ എസ.്എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കിയവരെയും ഉന്നത വിജയം കരസ്ഥമാക്കിയവരെയും സീതി ശിഹാബ് എക്‌സലന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. ചടങ്ങില്‍ ഒ. സലീം (ജനറല്‍ സെക്രട്ടറി, പഞ്ചായത്ത് മുസ്ലിം ലീഗ്) എംഎസ്എഫ് പ്രവര്‍ത്തകയും പ്ലസ്ടു പരീക്ഷയില്‍മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച ഫില്‍വ ഫെബിന് സ്‌നേഹോപഹാരം നല്‍കി കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

Local News

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ഉന്നത വിജയികളെ അനുമോദിച്ചു ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം വെസ്റ്റ് യൂനിറ്റ് സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമത്തില്‍ പ്രദേശത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. മൂല്യ ബോധമുള്ള കുട്ടികളെ സമൂഹത്തിന് നല്‍കിയാല്‍ മാത്രമേ രാജ്യത്ത് ശാന്തിയും സമാധാനവും നിലനില്‍കുകയുള്ളുവെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് കുന്ദമംഗലം മസ്ജിദുല്‍ ഇഹ്‌സാന്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം.സിബ്ഗത്തുള്ള പറഞ്ഞു. ജീവിത സാഹചര്യങ്ങളെ തരണം ചെയ്ത് അനുഭവ സമ്പത്ത് കരസ്ഥമാക്കിയാല്‍ മാത്രമേ വിദ്യാഭ്യാസം കൊണ്ട് ശാശ്വത വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ […]

Local News

ആദരം 2k22; എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ ആദരിച്ചു

  • 26th June 2022
  • 0 Comments

കുന്ദമംഗലം പഞ്ചായത്ത് വാര്‍ഡ് 23ല്‍ എസ്എസ്എല്‍സി, പ്ലസ് ടു വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ഫാത്തിമ ജെസ്ലിന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്ത സിനിമ-നാടക നടന്‍ വിജയന്‍ വി നായര്‍ കാരന്തൂര്‍ ഉദ്ഘാടനം ചെയ്തു, ചടങ്ങില്‍ കെ കെ ഷമീല്‍, സുബ്രഹ്‌മണ്യന്‍ കോണിക്കല്‍, കെ കെ മുഹമ്മദ്, പി എന്‍ ശശിധരന്‍ മാസ്റ്റര്‍, ടി പി നിധീഷ്, ടി മൊയ്ദീന്‍, സുധീര്‍ കരുവാരപറ്റ, ഒ എം റഷീദ്, ഷൌക്കത്ത് ഒ കെ, റഫീഖ് എം […]

Kerala News

എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 15ന്, പ്ലസ് ടു ജൂണ്‍ 20നും പ്രഖ്യാപിക്കും

എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 15ന് പ്രഖ്യാപിക്കും. ജൂണ്‍ 20ന് പ്ലസ് ടു അല്ലെങ്കില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ (എച്ച്എസ്ഇ), വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ (വിഎച്ച്എസ്ഇ) പരീക്ഷാഫലങ്ങളും പ്രഖ്യാപിക്കും. ജൂണ്‍ 10ന് എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് ഉദ്യോ?ഗസ്ഥന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പത്താം ക്ലാസ് പരീക്ഷ ഫലം ജൂണ്‍ 15 ന് മുമ്പും +2 ന്റെ ഫലം ജൂണ്‍ 20 നും മുമ്പ് പ്രഖ്യാപിക്കുമെന്ന് കേരള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടുത്തിടെ […]

error: Protected Content !!