Kerala News

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു;ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് മൂന്നിന്

  • 29th July 2022
  • 0 Comments

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും തിരുത്തലുമുണ്ടെങ്കിൽഅതും തിങ്കളാഴ്ചയ്ക്കകം പൂർത്തിയാക്കണം. അടുത്ത മാസം മൂന്നിനാണ് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. ട്രയൽ അലോട്ട്മെന്റ് ഇന്നലെ പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തകരാറിനെ തുടർന്ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.ക്ലാസുകൾ ഓഗസ്റ്റ് 22നു ആരംഭിക്കുമെന്നാണ് സൂചന.സി ബി എസ് ഇ, ഐ സി എസ് സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതിനാലാണ് ഹയർ സെക്കൻഡറി പ്രവേശന നടപടികൾ നീണ്ടുപോയത്

error: Protected Content !!