പ്ലസ് വണ്‍: ഇതുവരെ പ്രവേശനം ലഭിച്ചത് 3,48,906 പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണിന് ഇതുവരെ പ്രവേശനം ലഭിച്ചത് 3,48,906 കുട്ടികള്‍ക്ക്. 2,68,584 പേര്‍ മെറിറ്റില്‍ പ്രവേശനം നേടി. സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ 4834 പേര്‍ക്കും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം 1110 പേര്‍ക്കും ലഭിച്ചതായി മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 20,991 പേര്‍ക്കാണ് കമ്യൂണിറ്റി ക്വോട്ടയില്‍ പ്രവേശനം ലഭിച്ചത്. 34,897 പേര്‍ മാനേജ്‌മെന്റ് ക്വോട്ടയിലും പ്രവേശനം നേടി. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയത് 18,490 കുട്ടികളാണ്. അലോട്ട്‌മെന്റ് നല്‍കിയിട്ടും 82,896 പേര്‍ പ്രവേശനം നേടിയില്ല. […]









