കേന്ദ്ര സർക്കാരിന്റെ നയങ്ങൾ സമ്പന്നനാക്കി, അദാനിയും മോദിയും ഒന്ന്; രാഹുൽ ഗാന്ധി
ഗൗതം അദാനിയെ അതി സമ്പന്നനാക്കിയത് കേന്ദ്ര സർക്കാരിന്റെ നയങ്ങളാണെന്നും, അദാനിയും മോദിയും ഒന്നാണെന്നും കോൺഗ്രസ് പ്ലീനറി വേദിയിൽ രാഹുൽ ഗാന്ധി. പ്രധാന മന്ത്രിയും, മന്ത്രിമാരും, സർക്കാറും അദാനിയുടെ രക്ഷക്കരാകുന്നുവെന്നും അദാനിയെ സംരക്ഷിക്കുന്നത് എന്തിനാണെന്ന തന്റെ ചോദ്യത്തിന് പ്രധാന മന്ത്രിക്ക് ഉത്തരമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.പ്രതിരോധ മേഖലയിൽ പോലും അദാനിയുടെ ഷെൽ കമ്പനികൾ പ്രവർത്തിക്കുന്നു. ഷെൽ കമ്പനികളെ സംബന്ധിച്ച നിഗൂഢത അങ്ങനെ തുടരുകയാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ലളിതമായ ചോദ്യങ്ങളാണ് താൻ മോദിയോട് ഉന്നയിച്ചതെന്നും എന്നാൽ ഒന്നിനും മറുപടി […]
