മഹാരാഷ്ട്ര മന്ത്രിസഭാ വികസനം: 18 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു, ഫഡ്നവിസിന് ആഭ്യന്തര മന്ത്രിയായേക്കും
മഹാരാഷ്ട്രയില്‍ 18 എംഎല്‍എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മുംബൈയിലായിരുന്നു വിപുലമായ ചടങ്ങുകള്‍. ബിജെപിയുടേയും ശിവസേനയുടേയും ഒമ്പത് എംഎല്‍എമാര്‍ വീതമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഏക്‌നാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയായി അധികാരമേറ്റ് 40 ദിവസം പിന്നിടുമ്പോഴാണ് മന്ത്രിമാര്‍ ചുമതലയേല്‍ക്കുന്നത്. ഇതുവരെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായിരുന്നു ഭരണകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ബിജെപിയില്‍നിന്ന് ചന്ദ്രകാന്ത് പാട്ടീല്‍, സുധീര്‍ മുങ്കത്തിവാര്‍, ഗിരീഷ് മഹാജന്‍, സുരേഷ് ഖാദേ, രാധാകൃഷ്ണ വിഖേ പാട്ടീല്‍, രവീന്ദ്ര ചവാന്‍, മംഗള്‍ പ്രഭാത് ലോധ, വിജയകുമാര്‍ ഘവിത്, അതുല്‍ സാവേ എന്നിവരും […]