ലാ ലീഗയിൽ ബാഴ്‌സയുടെ ആദ്യ കളിയിൽ മെസ്സി കളത്തിലിറങ്ങും : പരിശീലകൻ ക്വീകെ സെറ്റിയൻ
സ്പെയിൻ : കോവിഡ് സാഹചര്യത്തിൽ നിർത്തി വെച്ച ലാ ലീഗ മത്സരങ്ങൾ ജൂൺ 11 നു പുനരാരംഭിക്കാൻ ഇരിക്കെ ബാഴ്‌സ താരം ലയണൽ മെസ്സിയുടെ പരിക്കിന്റെ കാര്യത്തിൽ ആശങ്ക വേണ്ടായെന്ന് ബാഴ്‌സലോണ പരിശീലകൻ ക്വീകെ സെറ്റിയൻ. മെസിയ്ക്കു പറ്റിയ പരിക്ക് ഗുരുതരമുള്ളതല്ല ആദ്യ കളിയിൽ തന്നെ താരം കളിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജൂൺ 13 നു മല്ലോർക്കയ്ക്കെതിരെയാണ് ബാഴ്‌സയുടെ ആദ്യ മത്സരം. വരാനിരിക്കുന്ന മുഴുവൻ കളികളും വിജയിച്ചെങ്കിൽ മാത്രമേ ടീമിന് കപ്പ് നേടാൻ സാധിക്കുകയുള്ളുവെന്ന് ബാഴ്‌സലോണ കോച്ച് […]
