കോവിഡ് ചികിത്സാ മാര്‍ഗരേഖകളില്‍ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കി; ഫലപ്രദമല്ലെന്ന് ഐസിഎംആര്‍
കോവിഡ് ചികിത്സയിൽ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കി. രോഗികളിൽ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്നുള്ള ഐസിഎംആർ കണ്ടെത്തിയിരുന്നു. കോവിഡ് ബാധിതരെ മരണത്തിൽ നിന്ന് രക്ഷിക്കാനോ ഗുരുതര രോഗമുള്ളവരുടെ ആരോഗ്യനില വഷളാവാതിരിക്കാനോ സഹായിക്കുന്നില്ലെന്നാണ് ഐസിഎംആർ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കോവിഡ് ചികിത്സാ മാർഗരേഖകളിൽ നിന്ന് പ്ലാസ്മ തെറാപ്പിയെ ഒഴിവാക്കി. പ്ലാസ്മ തെറാപ്പിയെകുറിച്ചുള്ള ആശങ്ക ലോകാരോഗ്യ സംഘടനയും നേരത്തെ അറിയിച്ചിരുന്നു. കോവിഡ് ഭേദമായവരുടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ചെടുത്ത് അതിലെ ആന്റിബോഡി രോഗികളിലേക്ക് പകർത്തി നൽകുന്നതായിരുന്നു പ്ലാസ്മ തെറാപ്പി. എന്നാൽ പിന്നീട് പ്ലാസ്മ […]
