National

വാഹന വിപണിയില്‍ പ്രതിസന്ധി രൂക്ഷം: പ്ലാന്റുകള്‍ അടച്ചിട്ട് ഹീറോ

വാഹന വിപണിയിലെ കടുത്ത പ്രതിസന്ധിയില്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മൂന്ന് ദിവസത്തേക്ക് പ്ലാന്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു. വില്‍പ്പന കുറഞ്ഞത് മൂലം ബൈക്കുകള്‍ കമ്പനിയില്‍ കെട്ടികിടക്കുന്നതാണ് പ്ലാന്റുകള്‍ അടയ്ക്കാന്‍ കാരണമെന്നാണ് വിശദീകരണം. ഈ മാസം 16 ,17 ,18 തീയതികളിലാണ് പ്ലാന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നത്. മഹിന്ദ്ര, ടാറ്റ മോട്ടോര്‍സ്, ടൊയോട്ട, അശോക് ലെയ്ലാന്‍ഡ്, ബോഷ് എന്നി കമ്പനികളും കമ്പനി പല ദിവസങ്ങളിലായി അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്.

error: Protected Content !!