വിമാനത്തില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടുവെന്ന് തമാശ; ബ്രിട്ടനിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അറസ്റ്റിൽ
വിമാനത്തിൽ ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്ന തമാശയെത്തുടർന്ന് ബ്രിട്ടനിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. ബാത് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ ആദിത്യ വര്‍മയ്‌ക്കെതിരെയാണ് കേസ്. 2022 ജൂലൈയില്‍ സുഹൃത്തുക്കളോടൊപ്പം മെനോര്‍ക്ക ദ്വീപിലേക്കുള്ള യാത്രാമധ്യേ ഈസിജെറ്റ് വിമാനത്തില്‍ സ്ഫോടനം നടത്തുമെന്ന് ആദിത്യ സ്നാപ്പ് ചാറ്റിലൂടെ പറയുകയായിരുന്നു. താന്‍ താലിബാന്‍ അംഗമാണെന്നും ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പേ ആദിത്യ വര്‍മ സോഷ്യല്‍ മിഡിയയില്‍ കുറിച്ചിരുന്നു.ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികളായ M15ഉം M16ഉം ഇയാളെ ചോദ്യം ചെയ്തിരുന്നു. ഒരിക്കലും പൊതുജന ദുരിതം ഉണ്ടാക്കുകയോ […]
