National

നേപ്പാളില്‍ 19 യാത്രക്കാരുമായി പറന്ന വിമാനം തകര്‍ന്നു; അപകടം ടേക്കോഫിനിടെ

  • 24th July 2024
  • 0 Comments

കഠ്മണ്ഡു: നേപ്പാളില്‍ ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ട വിമാനം തകര്‍ന്നു. പിന്നാലെ തീ ആളിപ്പടര്‍ന്ന വിമാനത്തില്‍ 19 പേരാണ് ഉണ്ടായിരുന്നത്. ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു. യാത്രക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട വിമാനം ഇടിച്ച് തകരുകയായിരുന്നു. സൗര്യ എയര്‍ലൈന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കഠ്മണ്ഡുവില്‍ നിന്ന് പൊഖ്രയിലേക്ക് സര്‍വീസ് നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തില്‍ തീ […]

National News

ഷാര്‍ജയില്‍ നിന്നും ഹൈദരാബാദിലേയ്ക്ക് വന്ന ഇന്‍ഡിഗോ വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി; രണ്ടാഴ്ചക്കിടെ രണ്ടാം തവണ

  • 17th July 2022
  • 0 Comments

ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേയ്ക്ക് വന്ന ഇന്‍ഡിഗോ വിമാനം പാകിസ്ഥാനിലെ കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം കറാച്ചിയില്‍ ഇറക്കിയത്. രണ്ടാഴ്ചയ്ക്കിടെ കറാച്ചിയില്‍ ഇറങ്ങുന്ന രണ്ടാമത്തെ ഇന്‍ഡിഗോ വിമാനമാണിത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നും ഇവരെ ഇന്ത്യയിലെത്തിക്കാന്‍ മറ്റൊരു ഇന്‍ഡിഗോ വിമാനം കറാച്ചിയിലേയ്ക്ക് അയക്കാന്‍ ചര്‍ച്ചനടത്തുകയാണെന്നും ഇന്‍ഡിഗോ പ്രസ്താവനയിലൂടെ അറിയിച്ചു. ഈ മാസത്തിന്റെ തുടക്കത്തില്‍ ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനമാണ് കറാച്ചിയില്‍ അടിയന്തരമായി ഇറക്കിയിരുന്നു. ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് തകരാറിലായതിനെ തുടര്‍ന്നാണ് കറാച്ചിയിലേക്ക് വഴി തിരിച്ചുവിട്ടിരുന്നു. ദുബായിലേക്കുള്ള […]

Kerala News

ആക്രമിക്കാനുള്ള ശ്രമം താന്‍ തടയുകയാണുണ്ടായത്, അതില്‍ വിമാനക്കമ്പനി തന്നോട് നന്ദി പറയുകയാണ് വേണ്ടത്- ഇപി ജയരാജന്‍

  • 14th June 2022
  • 0 Comments

മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമം താന്‍ തടയുകയാണുണ്ടായതെന്നും അതില്‍ വിമാനക്കമ്പനി തന്നോട് നന്ദി പറയുകയാണ് വേണ്ടതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിവീഴ്ത്തിയ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം. കോണ്‍ഗ്രസ് വിമാന ടിക്കറ്റ് എടുത്ത് കൊടുത്ത് മുഖ്യമന്ത്രിയെ ആക്രമിക്കാനായി നടത്തിയ ഭീകര പദ്ധതിയാണിതെന്നും ഇപി ജയരാജന്‍ ആരോപിച്ചു. ടിക്കറ്റെടുത്ത് കൊടുത്ത് വിമാനത്തില്‍ കയറ്റിയിട്ട് ഭീകരന്‍മാര്‍ നടത്തുന്ന പ്രവര്‍ത്തനം നടത്തിയതിനെ എത്ര ലാഘവത്തോടെയാണ് കാണുന്നത്. നിങ്ങള്‍ മാധ്യമങ്ങളല്ലേ അതിനെ ജനങ്ങളുടെ മുന്നില്‍ […]

National News

പറക്കലിനിടെ യന്ത്ര തകരാര്‍; ബംഗ്ലാദേശില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിലിറക്കി

  • 10th June 2022
  • 0 Comments

പറക്കലിനിടെ യന്ത്രത്തകരാറിനെ തുടര്‍ന്ന് എയര്‍അറേബ്യ വിമാനം ഇന്ത്യയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ നിന്നും അബുദാബിയിലേക്ക് പോകുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിന്റെ ഒരു എഞ്ചിനാണ് യാത്രയ്ക്കിടെ തകരാറിലായത്. തുടര്‍ന്ന് അപായലൈറ്റ് കത്തിയതോടെയാണ് യാത്രാമധ്യേ ഇന്ത്യയിലേക്ക് ലാന്റ് ചെയ്യാന്‍ പൈലറ്റ് തീരുമാനിച്ചത്. എയര്‍ അറേബ്യയുടെ എയര്‍ബസ് അ320 ആണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. അഹമ്മദാബാദ് വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഡിജിസിഎ അന്വേഷണമാരംഭിച്ചു. എയര്‍ അറേബ്യയുടെ എ320 എയര്‍ബസാണ് ലാന്റ് ചെയ്തത്. സംഭവത്തില്‍ യാത്രക്കാര്‍ക്കോ […]

International News

നേപ്പാളില്‍ ഇരുപത്തിരണ്ട് യാത്രക്കാരുമായി പറന്ന ചെറുവിമാനം കാണാതായി, യാത്രക്കാരില്‍ നാല് ഇന്ത്യക്കാരുമെന്ന് റിപ്പോര്‍ട്ട്

നേപ്പാളിലെ വിമാനത്താവളത്തില്‍ നിന്ന് ഇരുപത്തിരണ്ട് യാത്രക്കാരുമായി പറന്ന ചെറു വിമാനം കാണാതായതായി റിപ്പോര്‍ട്ട്. നേപ്പാളിലെ കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ 9 എന്‍എഇടി ചെറുവിമാനമാണ് കാണാതായത്. ഞായറാഴ്ച രാവിലെ 9.55 ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. വിമാനത്തില്‍ 19 യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ നാല് പേര്‍ ഇന്ത്യക്കാരാണ്. മൂന്നു പേര്‍ ജപ്പാന്‍ പൗരന്മാരും ബാക്കി നേപ്പാള്‍ സ്വദേശികളുമാണ്. ‘മുസ്താങ് ജില്ലയിലെ ജോംസോമിന് മുകളിലുള്ള ആകാശപാതയില്‍ വിമാനം എത്തിയിരുന്നു. […]

സംസ്ഥാനത്ത് ദുരന്ത ദിനം

എന്തൊരു ദുരിതമാണിത്… കേരളത്തിലെ മുഴുവൻ ജന മനസ്സുകളും ഇന്ന് നിരവധി തവണ പറഞ്ഞ വാക്കായിരിക്കാമിത്. ദുരന്തങ്ങളുടെ പേമാരി തന്നെയായിരുന്നു ഈ ദിനം. മൂന്നാറിലെ പെട്ടി മുടി മുതൽ കോഴിക്കോട് കരിപ്പൂർ വരെ നീണ്ടു നിൽക്കുന്ന ദുരന്ത വാർത്തകളാണ് ഇന്ന് നമ്മെ തേടിയെത്തിയത്. ഉണർന്നെഴുന്നേറ്റ് ആദ്യം കേൾക്കുന്ന വാർത്ത തന്നെ മൂന്നാറിലെ പെട്ടി മുടിയിലെ രാജമലയില്‍ പുലര്‍ച്ചയോടെയുണ്ടായ മണ്ണിടിച്ചില്‍ നിരവധി ആളുകൾ മരണപ്പെട്ടുവെന്നും മറ്റു ചിലർ മണ്ണിനടിയിൽ മരണത്തോട് മല്ലടിക്കുന്നു എന്നതായിരുന്നു. വെളിച്ചക്കുറവും കാലാവസ്ഥയും പ്രതികൂലമായതിനെ തുടര്‍ന്ന് രക്ഷാപ്രവർത്തനം […]

കോഴിക്കോട്- കുന്ദമംഗലം പിലാശ്ശേരി മരിതക്കോട്ടിൽ ഷറഫുദ്ദീൻ ,രാജീവൻ കോക്കല്ലൂർ അടക്കം പത്തിനൊന്ന് പേർ മരിച്ചു

കരിപ്പൂരിൽ വിമാനാപകടം പത്തിനൊന്ന് പേർ മരണപ്പെട്ടു. കോഴിക്കോട് : കരിപ്പൂരിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി. പൈലറ്റ് ദീപക് വസന്ത് സാത്തെ, കുന്ദമംഗലം പിലാശ്ശേരി സ്വദേശിമരുതക്കോട്ടിൽഷറഫുദ്ദീൻ ,കോഴിക്കോട് കോക്കല്ലൂർരാജീവൻ എന്നിവരടക്കം പതിനൊന്ന് പേരാണ് മരിച്ചത്.നിരവധി യാത്രക്കാർക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട് പ്രാഥമിക വിവരം. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽനിന്ന് പുക ഉയരുന്നുണ്ട്. ലാൻഡിങ്ങിനിടെയാണ് അപകടം. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിന്റെ ഒരു ഭാഗം പൂർണ്ണമായി തകർന്നു. ദുബായിൽ നിന്നു കോഴിക്കോട്ടേക്കെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് […]

error: Protected Content !!