യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വ്യവസായ വളര്‍ച്ചയുടെ തുടര്‍ച്ച എല്‍ഡിഎഫ് നടത്തിയിട്ടില്ല; ശശി തരൂരിനെ തള്ളി കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ശശി തരൂരിന്റെ ലേഖനത്തോട് പ്രതികരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി. ഇടത് സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മുരടിപ്പ് വന്നെന്നും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വ്യവസായ വളര്‍ച്ചയുടെ തുടര്‍ച്ച എല്‍ഡിഎഫ് നടത്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യവസായം കൊണ്ടുവരുന്നതിന് തുടക്കം കുറിച്ചത് യുഡിഎഫ് സര്‍ക്കാരാണെന്നും കിന്‍ഫ്ര പാര്‍ക്ക് എന്ന ആശയത്തിലൂടെ വ്യവസായ മാറ്റത്തിന് തുടക്കമായെന്നും പികെ കുഞ്ഞാലികുട്ടി പറഞ്ഞു. വ്യവസായ ഭൂപടത്തില്‍ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവന്നത് കരുണാകരന്‍, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാരുകളാണ്. പ്രൊഫഷണല്‍ കോളജുകള്‍ക്കെതിരെ ഇടത് സമരം മറികടന്നാണ് […]