Kerala

പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്‌സഭാംഗത്വം രാജിവയ്ക്കും

  • 3rd February 2021
  • 0 Comments

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്‌സഭാംഗത്വം രാജിവയ്ക്കും. ഡല്‍ഹിയിലെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി ഉടന്‍ രാജി സമര്‍പ്പിക്കും. ഇന്നലെ പാണക്കാട് ചേര്‍ന്ന യോഗത്തിലും പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുത്തിരുന്നു.കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോടും രാജിയെക്കുറിച്ച് ഇന്ന് അറിയിക്കും.കേരള രാഷ്ട്രീയത്തിലേക്ക് തിരികെ വരണമെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചതിനാലാണ് രാജി. പാര്‍ട്ടി വര്‍ക്കിംഗ് കമ്മിറ്റി ചേര്‍ന്ന് എടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

Kerala News

കുഞ്ഞാലിക്കുട്ടിയുടെ രാജിക്കാര്യത്തില്‍ പുനഃപരിശോധന വേണ്ട;മുസ്ലിം ലീഗ്

  • 11th January 2021
  • 0 Comments

സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനായി പികെ കുഞ്ഞാലിക്കുട്ടിയുടെ രാജിക്കാര്യത്തില്‍ പുനഃപരിശോധന വേണ്ടെന്ന് മുസ്ലീം ലീഗ് തീരുമാനം. നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പും നടത്തുന്ന തരത്തില്‍ രാജി സമര്‍പ്പിക്കും.ഇതിനെതിരെ പാര്‍ട്ടിയില്‍ നിന്നുതന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പാര്‍ട്ടി ഇക്കാര്യം പുനഃപരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഈ ആവശ്യം മുസ്ലീം ലീഗ് പൂര്‍ണമായി തള്ളിക്കളഞ്ഞിരിക്കുകയാണ്.

error: Protected Content !!