ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട അരിയിൽ അലവിക്ക് കുന്ദമംഗലം ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി
തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം സർക്കാർ കവർന്നെടുക്കുകയാണെന്നും ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സർക്കാർ ജനങ്ങളുടെ മേൽ അമിത ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും പി കെ ഫിറോസ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട അരിയിൽ അലവിക്ക് കുന്ദമംഗലം ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി നൽകിയ സ്വീകരണ പരിപാടി ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി കെ ഫിറോസ്.പ്രസിഡണ്ട്എൻ സദകത്തുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി മുഖ്യാതിഥിയായി. റഷീദ് സബാൻ കൊടുവള്ളി […]








