ശശി തരൂർ കോൺഗ്രസിൽ നല്ല സ്വീകാര്യതയുള്ള നേതാവ്, തനിക്ക് തരൂരിനോട് ബഹുമാനവും ആദരവുമുണ്ടെന്ന് പി ജെ കുര്യൻ
കൊച്ചി: കോൺഗ്രസിൽ നല്ല സ്വീകാര്യതയുള്ള നേതാവാണ് ശശി തരൂരെന്ന് പി ജെ കുര്യൻ. പാർട്ടിയിൽ തരൂരിനോട് അഭിപ്രായവ്യത്യാസമുള്ള ആരുമില്ല. തനിക്ക് തരൂരിനോട് ബഹുമാനവും ആദരവുമുണ്ടെന്നും പി ജെ കുര്യൻ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ശശി തരൂർ പരിപാടികൾ ഡിസിസിയെ അറിയിക്കാത്തത് അച്ചടക്ക ലംഘനമല്ല. അത് നേതാക്കളുടെ സ്വാതന്ത്ര്യമാണ്. കോൺഗ്രസ് ജനാധിപത്യപാർട്ടിയാണ്. തരൂർ അടക്കമുള്ള നേതാക്കൾ നേതൃനിരയിലെത്തണം. കേരളത്തിൽ ഒതുങ്ങേണ്ടയാളല്ല തരൂരെന്നും പി ജെ കുര്യൻ പറഞ്ഞു. ശശി തരൂരിനെ പോലുള്ളവർ മുന്നോട്ട് വരണം. അവരെ പ്രോത്സാഹിപ്പിക്കണം എന്ന് […]