വീണ്ടും പൈപ്പ് പൊട്ടി; പൊറുതിമുട്ടി കുന്ദമംഗലത്തെ ജനങ്ങള്‍
കുന്ദമംഗലം; ഐഐഎം ഗേറ്റിന് സമീപത്ത് വീണ്ടും പൈപ്പ് പൊട്ടി. ഫാമിലി വെഡ്ഡിങ് സെന്ററിന് മുന്നിലായാണ് പൈപ്പ് പൊട്ടി റോഡ് താറുമാറായത്. കുന്ദമംഗലം മുതല്‍ കാരന്തൂര്‍ വരെ ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടുന്നത് സ്ഥിര സംഭവമാണ്. ഇത്തരത്തില്‍ പൈപ്പ് പൊട്ടി റോഡില്‍ കുഴികള്‍ വീഴുന്നതില്‍ നാട്ടുകാര്‍ പല തവണ പരാതി കൊടുത്തിരുന്നു. പലപ്പോളും ഇരുചക്ര വാഹനങ്ങളും കുഴിയില്‍ വീണ് അപകടത്തില്‍ പെട്ടിരുന്നു. കുന്ദമംഗലം എംഎല്‍എ റോഡിലും ഇത്തരത്തില്‍ നിരവധി തവണ പൈപ്പ് പൊട്ടിയിരുന്നു. ഇതുമൂലം കാല്‍നടയാത്രക്കാരും കുട്ടികളും ഏറെ […]
