പിങ്ക് പോലീസിന്റെ പരസ്യ വിചാരണ;കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും കോടതി
ആറ്റിങ്ങലില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെയും പിതാവിനെയും പൊതുജനമധ്യത്തില്‍ അപമാനിച്ച സംഭവത്തില്‍ സർക്കാരിന് തിരിച്ചടി. ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ഉത്തരവിട്ട ക്കോടതി. കേസില്‍ ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ടു. 25000 രൂപ കോടതി ചെലവായും നല്‍കണം. പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും കോടതി പറഞ്ഞു.കുട്ടിക്ക് നഷ്ടപരിഹാരത്തുക നൽകണമെന്നും നഷ്ടപരിഹാരത്തുക എത്രയാണെന്ന് സർക്കാർ അറിയിക്കണമെന്നും കോടതി നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കേണ്ടെന്നായിരുന്നു ഇന്നലെ കോടതിയില്‍ സര്‍ക്കാര്‍ […]