മുഖ്യമന്ത്രി ഡൽഹിയിൽ; ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച, നാളെ പ്രധാനമന്ത്രിയെ കാണും
മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, ആഭ്യന്തരമന്ത്രി അമിത് ഷാ യുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ 11 നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ യുമായുള്ള കൂടിക്കാഴ്ച. നാളെ രാവിലെ പത്ത് മണിക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി എ മുഹമ്മദ് റിയാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മുണ്ടക്കൈ-ചൂരൽമല പ്രത്യേക സാമ്പത്തിക പാക്കേജ്, ദേശീയ പാത വികസനം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഉന്നയിക്കും. ധനമന്ത്രി നിർമ്മല സീതാരാമൻ, റോഡ് […]





