Kerala News

മാമുക്കോയയുടെ വീട് സന്ദർശിച്ച് മുഖ്യ മന്ത്രി

  • 30th April 2023
  • 0 Comments

കഴിഞ്ഞ ദിവസം അന്തരിച്ച സിനിമ നടൻ മാമുക്കോയയുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രിപിണറായി വിജയൻ. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനുമൊപ്പമാണ് മുഖ്യ മന്ത്രി എത്തിയത്. മാമുക്കോയയ്ക്ക് ആദരാജ്ഞലി അര്‍പ്പിക്കാന്‍ സിനിമ മേഖലയിലെ പ്രമുഖരെത്തിയില്ലെന്ന വിവാദങ്ങള്‍ക്കിടെ രാവിലെ ഒൻപതേ മുക്കാലോടെയാണ് പിണറായി വിജയൻ മാമുക്കോയയുടെ അരക്കിണറിലെ വീട്ടിലെത്തിയത്. കോഴിക്കോട് ജില്ലയിലെ ഔദ്യോഗികപരിപാടികള്‍ക്ക് എത്തിയ മുഖ്യമന്ത്രി ആദ്യം തന്നെ മാമുക്കോയയുടെ വീട് സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

error: Protected Content !!