kerala Kerala kerala politics National

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പിണറായി വിജയനും ക്ഷണം; ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചു

ന്യൂഡല്‍ഹി: മൂന്നാം എന്‍ഡിഎ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം. ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചു. പങ്കെടുക്കുമോ എന്നതില്‍ വ്യക്തതയില്ല. വൈകിട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. വിദേശ രാഷ്ട്ര തലവന്മാരടക്കം വിവിധ നേതാക്കള്‍ പങ്കെടുക്കും. ഏഴ് വിദേശ രാജ്യങ്ങളിലെ നേതാക്കള്‍ അടക്കം എണ്ണായിരത്തിലധികം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്മപുരസ്‌ക്കാര ജേതാക്കള്‍, ശുചീകരത്തൊഴിലാളികള്‍, സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണത്തൊഴിലാളികള്‍ എന്നിവരും പങ്കെടുക്കും.

Kerala kerala

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി; മന്ത്രി റിയാസ് തിരിച്ചെത്തിയിട്ടില്ല

വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3.15നാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനമിറങ്ങിയത്. നിശ്ചയിച്ചതിലും നേരത്തെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയിരിക്കുന്നത്. ഇന്ന് ദുബായില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷമേ മടങ്ങൂ എന്നാണ് മുന്‍പ് അറിയിച്ചിരുന്നതെങ്കിലും പരിപാടില്‍ ഒഴിവാക്കി മുഖ്യമന്ത്രി നേരത്തെ തിരിച്ചെത്തുകയായിരുന്നു. സാധാരണ ഗതിയില്‍ മുഖ്യമന്ത്രി തിരിച്ചെത്തുമ്പോള്‍ ഡിജിപി ഉള്‍പ്പെടെയുള്ളവരെത്തി സ്വീകരിക്കുന്ന പതിവുണ്ട്. എന്നാല്‍ ഇത്തവണ വളരെ അപ്രതീക്ഷിതമായി മുഖ്യമന്ത്രി തീരുമാനങ്ങള്‍ മാറ്റി തിരിച്ചെത്തിയതിനാല്‍ മതിയായ സ്വീകരണങ്ങള്‍ ഒരുക്കാന്‍ സാധിക്കാതെ വരികയായിരുന്നു. […]

Kerala kerala

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടില്ല; കള്ളപ്പണം സൂക്ഷിക്കുന്ന ഇടപാട് സിപിഎമ്മിനില്ല;മുഖ്യമന്ത്രി

  • 4th April 2024
  • 0 Comments

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളപ്പണം സൂക്ഷിക്കുന്ന ഇടപാട് സിപിഎമ്മിനില്ല. ‘സി.പി.എമ്മിന്റെ അക്കൗണ്ടുകളെല്ലാം നിയമപരമായി കൈകാര്യം ചെയ്യുന്നവയാണ്. തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിനു രഹസ്യ അക്കൗണ്ടുകളുണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റിപ്പോര്‍ട്ടിനോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വന്തം പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്തവരായി കോണ്‍ഗ്രസ് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Protected Content !!