പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
അങ്കമാലി: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ പരിപാടിയിൽ മുഖ്യാതിഥിയായി. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കറുകുറ്റി അഡ്ലക്സ് കൺവെൻഷൻ സെന്ററിലാണ് നടക്കുന്നത്. 25ആം തീയതി തുടങ്ങിയ സമ്മേളനത്തിന്റെ സമാപന ദിവസമാണ് ഇന്ന്.
