ജയിലറകള്‍ കൊലയാളികളുടെ സുഖവാസ കേന്ദ്രങ്ങളായി; പ്രതിപക്ഷ നേതാവ്
സംസ്ഥാനത്ത് ക്രമസമാധാനപാലനം തകര്‍ന്നെന്ന് ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഗുണ്ടാ ഇടനാഴിയായി മാറിയെന്നും കേരളം ഭയന്ന് വിറച്ച് നില്‍ക്കുന്ന സാഹചര്യമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിന് പൊലീസിലുളള നിയന്ത്രണം നഷ്ടമായിരിക്കുന്നെന്നും കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഐഎം നേതാക്കളാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ജയിലറകള്‍ കൊലയാളികളുടെ സുഖവാസ കേന്ദ്രങ്ങളാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. എല്ലാ അക്രമസംഭവങ്ങള്‍ക്കും പൊലീസ് കൂട്ട് നില്‍ക്കുകയാണ്. ഭയമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഭരിക്കുന്നത്. ലോകായുക്തയില്‍ കേസ് […]