Kerala News

സഗൗരവം, ദൈവനാമം, അല്ലാഹുവിന്റെ നാമം’; പിണറായി മന്ത്രിസഭ അധികാരത്തിലേറി

രണ്ടാം പിണറായി വിജയൻ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍മുഖ്യമന്ത്രിയുള്‍പ്പടെയുള്ള ഭൂരിപക്ഷം സിപിഐഎം മന്ത്രിമാരും സിപിഐ മന്ത്രിമാരും ‘സഗൗരവ’മാണ് സത്യവാചകം ഏറ്റുചൊല്ലിയത്.  ഘടകകക്ഷി മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു എന്നിവരും സി.പി.എം. മന്ത്രിമാരായ വി. അബ്ദു റഹ്മാൻ, വീണാ ജോര്‍ജ് എന്നിവരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.തുറമുഖ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവില്‍ അല്ലാഹുവിന്റെ നാമത്തില്‍ ആണ് സത്യവാചകം […]

Kerala News

തുടർന്ന് തുടർഭരണം മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു

പുതു ചരിത്രം രചിച്ച കേരളത്തിന്റെ രാഷ്ട്രീയചരിത്രംതന്നെ തിരുത്തികുറിച്ച് തുടര്‍ഭരണം കരസ്ഥമാക്കിയ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.സീതാറാം യെച്ചൂരിക്ക് ഹസ്തദാനം നൽകിയാണ് അദ്ദേഹം വേദിയിലേക്ക് കയറിയത് . കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു ചടങ്ങിലേക്കുള്ള പ്രവേശനം. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ 17 പുതുമുഖങ്ങളാണ് രണ്ടാം പിണറായി മന്ത്രിസഭയിലുള്ളത്.

Entertainment

പിണറായി സര്‍ക്കാരിന് സംഗീതജ്ഞരുടെ ‘വെര്‍ച്വല്‍ ഗീതാഞ്ജലി’;മമ്മൂട്ടിയുടെ ആമുഖസന്ദേശം

പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാവേദിയില്‍ 52 സംഗീത പ്രതിഭകള്‍ അണിനിരക്കുന്ന വെര്‍ച്വല്‍ സംഗീത ആല്‍ബം അരങ്ങേറും. നവകേരള ഗീതാഞ്ജലി എന്ന പേരിലാണ് ഇടതുസര്‍ക്കാരിന്റെ ചരിത്രവും നേട്ടവും വിവരിക്കുന്ന സംഗീത ആല്‍ബം. മമ്മൂട്ടിയാണ് ആമുഖ സന്ദേശം നല്‍കുന്നത്. സത്യപ്രതിജ്ഞ വേദിയിലെ വീഡിയോ വാളില്‍ ഉച്ഛക്ക് 2.50 മുതല്‍ പ്രദര്‍ശനം തുടങ്ങും. യേശുദാസ്, എ.ആര്‍. റഹ്മാന്‍, ഹരിഹരന്‍, പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, സുജാത, എം.ജി. ശ്രീകുമാര്‍, അംജത് അലിഖാന്‍, ഉമയാള്‍പുരം ശിവരാമന്‍, ശിവമണി, മോഹന്‍ലാല്‍, ജയറാം, കരുണാമൂര്‍ത്തി, സ്റ്റീഫന്‍ ദേവസി, ഉണ്ണിമേനോന്‍, […]

Kerala News

തുടര്‍ഭരണത്തിന് ഇന്ന് സത്യപ്രതിജ്ഞ; തുടക്കം പുന്നപ്ര സമരഭൂമിയില്‍ നിന്ന്

ചരിത്രം കുറിച്ച രണ്ടാം പിണറായി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് പകല്‍ മൂന്നരയ്ക്കാണ് ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. കോവിഡ്-19 വ്യാപന പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലിലാണ് ചടങ്ങ്. ആയിരംപേര്‍ക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കാവുന്ന പന്തലാണിത്. പ്രതിപക്ഷത്തെ […]

Kerala News

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20ന്

സംസ്ഥാനത്ത് പുതിയ എൽഡിഎഫ് സർക്കാർ 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച നടന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു യോഗത്തിൽ നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും സിപിഐ ആവശ്യപ്പെട്ടതായാണ് വിവരം പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരമേൽക്കാനൊരുങ്ങുന്ന സർക്കാരിൽ സിപിഎമ്മിൽ നിന്ന് പുതുമുഖങ്ങൾക്ക് പ്രാധാന്യം ലഭിക്കുനെന്നാണ് നേരത്തേയുള്ള വിവരം. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ ആരോഗ്യ മന്ത്രി കെകെ ശൈലജയും സഹകരണ മന്ത്രി എസി മൊയ്തീനും പുതിയ മന്ത്രിസഭയിലും […]

error: Protected Content !!