‘വാനോളം മലയാളം ലാൽസലാം’ നാളെ
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുക്കാൻ സംസ്ഥാന സര്‍ക്കാര്‍. നാളെന് തിരുവന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ടാണ് പരിപാടി നടക്കുക. .’വാനോളം മലയാളം ലാൽസലാം’ എന്നാണ് പരിപാടിയുടെ പേര്. മോഹൻലാലിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ചയാകും പരിപാടിയെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. അടൂർ ഗോപാലകൃഷ്ണൻ, ജോഷി, രഞ്ജിനി , അംബിക തുടങ്ങിയവർ അതിഥികളാകും.പ്രവേശനം എല്ലാവർക്കും സൗജന്യമായിരിക്കും. സെപ്തംബര്‍ 23നാണ് മോഹന്‍ലാല്‍ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയത്. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വെച്ചാണ് നടൻ ഈ പരമോന്നത […]









